Top

താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി; അലന്റെ ജാമ്യം തുടരും

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം കേസിലെ മറ്റു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അലനില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യുഎപിഎ കേസിന് പര്യാപ്തമായ തെളിവല്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നായിരുന്നു എന്‍ഐഎയുടെ വാദം. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും […]

4 Jan 2021 3:30 AM GMT

താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി; അലന്റെ ജാമ്യം തുടരും
X

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം കേസിലെ മറ്റു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അലനില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യുഎപിഎ കേസിന് പര്യാപ്തമായ തെളിവല്ലെന്ന് കോടതി വ്യക്തമാക്കി.

ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നായിരുന്നു എന്‍ഐഎയുടെ വാദം.

2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്തബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞാണ് എന്‍.ഐ.എ. കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് പേരും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് യു.എ.പി.എ സെക്ഷന്‍ 20 ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

Next Story