Top

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റത്തിന് ഹൈക്കോടതിയുടെ സ്റ്റേ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തിരിച്ചടി

അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി കോടതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്നും ഹൈക്കോടതി സൂചിപ്പിച്ചു. സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണം.

25 May 2021 1:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റത്തിന് ഹൈക്കോടതിയുടെ സ്റ്റേ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തിരിച്ചടി
X

ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്.

അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി കോടതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്നും ഹൈക്കോടതി സൂചിപ്പിച്ചു. സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണം. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മജ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.

Next Story