Top

ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വനിതകളില്‍ കെ കെ ശൈലജ; ഫിനാന്‍ഷ്യല്‍ ടൈംസ് പട്ടികയില്‍ ഒപ്പം ജസീന്തയും കമലയും

ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് വായനക്കാര്‍ തെരഞ്ഞെടുത്ത 12 വനിതകളില്‍ ഒരാളാണ് ശൈലജ. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡര്‍ ഗിന്‍സ്‌ബെര്‍ഗ്, പ്രസിദ്ധ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് […]

8 Dec 2020 8:13 PM GMT

ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വനിതകളില്‍ കെ കെ ശൈലജ; ഫിനാന്‍ഷ്യല്‍ ടൈംസ് പട്ടികയില്‍ ഒപ്പം ജസീന്തയും കമലയും
X

ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് വായനക്കാര്‍ തെരഞ്ഞെടുത്ത 12 വനിതകളില്‍ ഒരാളാണ് ശൈലജ. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡര്‍ ഗിന്‍സ്‌ബെര്‍ഗ്, പ്രസിദ്ധ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് ആരോഗ്യമന്ത്രിയ്ക്ക് ഒപ്പമുള്ളത്. ലോകമാധ്യമമായ ‘ദ ഗാര്‍ഡിയന്‍’ ‘കൊറോണ വൈറസ് ഘാതക’ എന്ന് വിശേഷിപ്പിച്ച ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചാണ് ‘ലണ്ടന്‍ റീഡര്‍’ എന്ന പേരിലുള്ള നോമിനേഷന്‍.

കേരളത്തിന്റെ കൊറോണ വൈറസ് അന്തകയും റോക്‌സ്റ്റാര്‍ ആരോഗ്യമന്ത്രിയുമായ ശൈലജയെ കൊവിഡ് 19നെതിരെ ഇന്ത്യയില്‍ നടത്തിയ പോരാട്ടത്തിലെ സവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു.

ലണ്ടന്‍ റീഡര്‍

ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമായി ഏറ്റവും സ്വാധീനമുള്ള വനിതകളെ കണ്ടെത്തുന്ന ‘വുമന്‍ ഓഫ് 2020’ സ്‌പെഷ്യല്‍ സീരീസിന്റെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്. എല്ലാ ഡിസംബര്‍ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. സ്വാധീനം ചെലുത്തിയ വനിതകളുടെ എണ്ണം 12ല്‍ ഒതുങ്ങുന്നില്ലെന്നും ഓരോ വര്‍ഷവും ശക്തരായ വനിതകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.

ഗാര്‍ഡിയനെ കൂടാതെ, ബ്രിട്ടീഷ് മാധ്യമമായ പ്രോസ്‌പെക്ട്, ഫോബ്‌സ് ഇന്ത്യ എന്നീ മാധ്യമങ്ങളും കൊവിഡ് കാല പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ചിരുന്നു.

Next Story