രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം: മുഖ്യമന്ത്രി
രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയാണ് പിണറായി വിജയന്റെ ട്വീറ്റ്. അനധികൃത പണപ്പിരവ്; കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ‘ഹര്‍ഷ് ഗോയങ്കെക്ക് നന്ദി. താങ്കളുടെ സത്യസന്ധത അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. […]
4 July 2021 12:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയാണ് പിണറായി വിജയന്റെ ട്വീറ്റ്.
അനധികൃത പണപ്പിരവ്; കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം
‘ഹര്‍ഷ് ഗോയങ്കെക്ക് നന്ദി. താങ്കളുടെ സത്യസന്ധത അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അത് തുടരും. വ്യവസായികളുടെ സുസ്ഥിരമായ നിലനില്‍പ്പ് എല്‍ഡിഎഫ് ഉറപ്പ് വരുത്തും.’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തേയും സര്‍ക്കാരിനെ പ്രശംസിച്ച് ഗോയെങ്ക രംഗത്തെത്തിയിരുന്നു. കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നുയെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘ്പരിവാര്‍ അനുഭാവികളടക്കമുള്ളവര്‍ കേരളത്തെ താറടിച്ച് കൊണ്ട് ദേശീയതലത്തില്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയാണ് കേരളത്തെ പിന്തുണച്ച് ഹര്‍ഷ് വര്ധന് ഗോയെങ്ക രംഗത്തെത്തിയത്.
കിഴക്കമ്പലത്തെ വിഴുങ്ങി കിറ്റെക്സ്; 2016 മുതല്‍ 2020 വരെ വാങ്ങിക്കുട്ടിയത് 200 പേരുടെ ഭൂമി
”ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്.’ എന്നായിരുന്നു ഗോയങ്കെയുടെ ട്വീറ്റ്.
വ്യവസായിയായ കിറ്റെക്സ് എംബി സാബു എം ജേക്കബ് സര്‍ക്കാറിനെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയം. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കിറ്റെക്സ് കമ്പനിയില്‍ അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് 3,500 കോടി രൂപയുടെ പദ്ധതി ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷണമെന്നും സാബു അവകാശപ്പെട്ടിരുന്നു.