പിഡബ്ല്യൂസിക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍; നടപടി സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ച്
തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. സ്പെയ്സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്സ് പേഴ്സണ്‍ നിയമനത്തില്‍ വരുത്തിയ വീഴ്ചയുടെ പേരിലാണ് നടപടി. സ്പെയ്സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യൂസി ആയിരുന്നു. നിയമിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം എന്നിവ പരിശോധിക്കേണ്ടത് പിഡബ്ല്യൂസി ആണ്. […]

തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. സ്പെയ്സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്സ് പേഴ്സണ്‍ നിയമനത്തില്‍ വരുത്തിയ വീഴ്ചയുടെ പേരിലാണ് നടപടി. സ്പെയ്സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യൂസി ആയിരുന്നു.
നിയമിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം എന്നിവ പരിശോധിക്കേണ്ടത് പിഡബ്ല്യൂസി ആണ്. എന്നാല്‍ ഒരു വ്യക്തിയെ നിയമിച്ചതില്‍ പിഡബ്ല്യൂസി ഈ ചുമതല ആവശ്യമായ രീതിയില്‍ നിറവേറ്റിയില്ല. ഇത് ഗുരുതരമായ കരാര്‍ ലംഘനമാണെന്ന് ഐടി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കെ ഫോണുമായുള്ള കരാര്‍ ഇന്ന് തീര്‍ന്നിരുന്നു. ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്നും നേരത്തെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു.
കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.