പിഎസ് സി തട്ടിപ്പ് കേസ്; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം
പിഎസ് സി തട്ടിപ്പ് കേസ്, തിരുവനന്തപുരം യുണിവേഴ്സിറ്റി കുത്ത് കേസ് പ്രതികളുമായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നസിം, ശിവരഞ്ജിത്ത് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്കി.

പിഎസ് സി തട്ടിപ്പ് കേസ്, തിരുവനന്തപുരം യുണിവേഴ്സിറ്റി കുത്ത് കേസ് പ്രതികളുമായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നസിം, ശിവരഞ്ജിത്ത് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്കി. ഇവര്‍ക്കെതിരെയുള്ള 200റോളം കേസുകള്‍ നീക്കാനാണ് സര്‍ക്കാര്‍ ശ്രമം.
കഴിഞ്ഞ വര്‍ഷമാണ് യുണിവേഴ്സിറ്റി കോളേജില്‍ അക്രമം ഉണ്ടാകുന്നതും തുടര്‍ന്ന് അവിടെ എസ്എഫഅ ഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേസിലം പ്രതികള്‍ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ വിവരം പുറത്ത് വരുന്നതും റാങ്ക് ലിസ്റ്റില്‍ നിന്നും ഇവരുടെ പേര് പിന്‍വലിക്കുന്നതും. തുടര്‍ന്ന് സര്‍ക്കാരിനും പിഎസ്സിക്കുമെതിരെ വ്യപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്.
കോളേജ് സംഘര്‍ഷം, ജീപ്പ് തകര്‍ക്കല്‍ തുടങ്ങി പൗതുമുതല് നശിപ്പിച്ചതടക്കമുള്ള കേസുകളാണ് കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.
- TAGS:
- Kerala PSC
- SFI