Top

‘സംവരണം 50 ശതമാനം കടക്കുന്നതില്‍ തെറ്റില്ല’; സാമ്പത്തിക പിന്നോക്കാവസ്ഥ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലുമുള്ള സംവരണം 50 ശതമാനം കടക്കുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സാമൂഹിക പിന്നോക്കാവസ്ഥയ്‌ക്കൊപ്പം സാമ്പത്തിക പിന്നോക്കാവസ്ഥയും മാനദണ്ഡമാക്കി വേണം സംവരണം നല്‍കാനെന്നും കേരളം കോടതിയെ അറിയിച്ചു. നിലവില്‍ പിന്നോക്ക സംവരണ വിഭാഗങ്ങള്‍ക്ക് മാറ്റിവെച്ചിരിക്കുന്ന 50 ശതമാനത്തില്‍ നിന്നല്ല മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കണം. അമ്പത് ശതമാനത്തിന് മുകളില്‍ സംവരണം […]

24 March 2021 9:28 AM GMT

‘സംവരണം 50 ശതമാനം കടക്കുന്നതില്‍ തെറ്റില്ല’; സാമ്പത്തിക പിന്നോക്കാവസ്ഥ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
X

ന്യൂഡല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലുമുള്ള സംവരണം 50 ശതമാനം കടക്കുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സാമൂഹിക പിന്നോക്കാവസ്ഥയ്‌ക്കൊപ്പം സാമ്പത്തിക പിന്നോക്കാവസ്ഥയും മാനദണ്ഡമാക്കി വേണം സംവരണം നല്‍കാനെന്നും കേരളം കോടതിയെ അറിയിച്ചു. നിലവില്‍ പിന്നോക്ക സംവരണ വിഭാഗങ്ങള്‍ക്ക് മാറ്റിവെച്ചിരിക്കുന്ന 50 ശതമാനത്തില്‍ നിന്നല്ല മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി.

സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കണം. അമ്പത് ശതമാനത്തിന് മുകളില്‍ സംവരണം അനുവദിക്കരുതെന്ന ഇന്ദിര സാഹ്നി വിധി പുനപരിശോധിക്കണമെന്നും സംസ്ഥാനം കോടതിയില്‍ ആവശ്യപ്പെട്ടു. സംവരണം 50 ശതമാനം കടക്കണമോയെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കയച്ച നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു കേരളം.

സംവരണം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. അത്‌ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കേണ്ട ഒന്നല്ല. സംവരണം തീരുമാനിക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ്.

കേരളം സുപ്രീംകോടതിയില്‍

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചത്.

സാമൂഹികമായ സാമ്പത്തിക അവസ്ഥ പരിഗണിച്ചുകൊണ്ട് മാത്രമാണ് 1992ല്‍ ഇന്ദിര സാഹ്നി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന്, സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിന് മാനദണ്ഡമാക്കേണ്ടതുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു. ഇന്ദിര സാഹ്നി വിധി പുനപരിശോധനയ്ക്കായി വിശാല ബെഞ്ചിന് വിടണം. സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്ന 102-ാം നിയമ ഭേദഗതിയിലെ വ്യവസ്ഥകളേയും സംസ്ഥാനം കോടിതിയില്‍ ചോദ്യം ചെയ്തു.

ഭരണഘടനയിലെ 102-ാം ഭേദഗതി പ്രകാരം 2018 ല്‍ പിന്നോക്ക സംവരണത്തിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നോക്ക സംവരണം നിശ്ചയിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം ആരാഞ്ഞുകൊണ്ട് നോട്ടീസയച്ചത്.

Next Story