പെരിയ: സിബിഐയെ പേടിച്ച് താര വക്കീലന്മാര്ക്ക് നല്‍കിയത് ഒന്നരക്കോടി; എന്നിട്ടും തോറ്റ് സര്‍ക്കാര്‍
പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കായി ചെലവാക്കിയത് ഒരു കോടിയോളം രൂപ. ഒരു സിറ്റിങിന് 25 ലക്ഷത്തിലധികം രൂപ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെയാണ് സര്‍ക്കാര്‍, സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ ഇറക്കിയത്. സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുന്ന 139 അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഉള്ളുപ്പോഴാണ് പെരിയ കേസ് വാദിക്കാന്‍ മാത്രമായി പ്രത്യേകം അഭിഭാഷകരെ ഡല്‍ഹിയില്‍നിന്നും എത്തിച്ചത്. ആദ്യം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷനു മുന്‍ സോളിസിറ്റര്‍ ജനറലുമായ രഞ്ജിത്ത് കുമാറിനെയായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊണ്ടുവന്നത്. 25 […]

പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കായി ചെലവാക്കിയത് ഒരു കോടിയോളം രൂപ. ഒരു സിറ്റിങിന് 25 ലക്ഷത്തിലധികം രൂപ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെയാണ് സര്‍ക്കാര്‍, സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ ഇറക്കിയത്. സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുന്ന 139 അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഉള്ളുപ്പോഴാണ് പെരിയ കേസ് വാദിക്കാന്‍ മാത്രമായി പ്രത്യേകം അഭിഭാഷകരെ ഡല്‍ഹിയില്‍നിന്നും എത്തിച്ചത്.
ആദ്യം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷനു മുന്‍ സോളിസിറ്റര്‍ ജനറലുമായ രഞ്ജിത്ത് കുമാറിനെയായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊണ്ടുവന്നത്. 25 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. ഇദ്ദേഹത്തിന്റെ വിമാന ചെലവിന് 44,227 രൂപയും താമസത്തിനായി 14,637 രൂപയും ഫീസിന് പുറമെ സര്‍ക്കാര്‍ ചെലവിട്ടു. ഹൈക്കോടതിയില്‍നിന്നും തിരിച്ചടികള്‍ തുടര്‍ക്കഥയായതോടെ രഞ്ജിത്ത് കുമാറിനെ മാറ്റി.
പിന്നീട് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിനെയായിരുന്നു. പ്രകാശ് ബജാജ്, രവി പ്രകാശ് എന്നീ രണ്ട് അഭിഭാഷകരെയും കൊണ്ടാണ് അദ്ദേഹം സംസ്ഥാനത്തെത്തി കേസ് ഏറ്റെടുത്തത്. ഇവര്‍ക്ക് ഇതുവരെ 63 ലക്ഷം രൂപ ശമ്പള ഇനത്തില്‍ ചെലവായി. വിമാന ടിക്കറ്റും താമസത്തിനുമായി 2.77 ലക്ഷം രൂപയും.
സുപ്രീംകോടതിയിലും സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത് മനീന്ദര്‍ സിങിനെയും സംഘത്തെയുമാണ്. ഇതിന്റെ ഫീസുകൂടി വരുമ്പോള്‍ ഒന്നരക്കോടിയോളം സര്‍ക്കാരിന് ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസിഫലിയാണ് ഹൈക്കോടതിയില്‍ ഹാജരായത്. ഫീസ് ഇല്ലാതെയാണ് അദ്ദേഹം കേസ് വാദിച്ചിരുന്നത്. സുപ്രീം കോടതിയില്‍ കുടുംബത്തിനുവേണ്ടി എത്തിയ മുന്‍ ജഡ്ജികൂടിയായ വി ഗിരിയും ഫീസിനത്തില്‍ ഇളവുവരുത്തിയിരുന്നു.