Top

എതിര്‍പ്പ് കനത്തു, കേന്ദ്ര നേതൃത്വം തിരുത്തി; പൊലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

തിരുവനന്തപുരം: വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നടക്കുന്ന ദുഷ്പ്രചരണം തടയാനാണ് നിയമം […]

23 Nov 2020 1:33 AM GMT

എതിര്‍പ്പ് കനത്തു, കേന്ദ്ര നേതൃത്വം തിരുത്തി; പൊലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി
X

തിരുവനന്തപുരം: വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറി. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നടക്കുന്ന ദുഷ്പ്രചരണം തടയാനാണ് നിയമം കൊണ്ടു വന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ സൈബര്‍ അതിക്രമം ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം ചര്‍ച്ചായയ ഘട്ടത്തിലാണ് അത് തടയാനെന്ന പേരില്‍ സര്‍ക്കാര്ഡ# പൊലീസ് നിയമം ഭേഗദതി ചെയ്ത് ഉത്തരവിറക്കിയത്. ഇത് മാധ്യമ സ്വാതന്ത്ര്യം തടയുന്നതും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ സുപ്രീംകോടറി റദ്ദാക്കിയ സെക്ഷന്‍ 66 എയുടെ പുനരവതാരമാണ് 118 എ ഭേദഗതി എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

നിയമ നിര്‍മ്മാണത്തിന് പകരം ഓര്‍ഡിനന്‍സ് റൂട്ടിലൂടെ പത്ര മാരണ നിയമം കൊണ്ടുവരികയാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ഉന്നയിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള,വര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ദേശീയ തലത്തില്‍ത്തന്നെ വിമര്‍ശനം വ്യാപിക്കുകയും ചെയ്തു. നിയമത്തിന്റെ സാധു ചോദ്യം ചെയ്ത് പി ചിദംബരം ഉള്‍പ്പെടെയുള്ള പ്രമുഖരും രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപെട്ട് തീരുമാനം തിരുത്തിക്കുന്നത്. കഴിഞ്ഞ ദിവസംതന്നെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തീരുമാനത്തില്‍നിന്നും പിന്മാറിയേക്കുമെന്ന സൂചനയുണ്ടായിരുന്നു.

Next Story