ഓക്സിജന്റെ വിലവര്‍ധന നിരോധിച്ച് സര്‍ക്കാര്‍; പൂഴ്ത്തി വച്ചാല്‍ കര്‍ശന നടപടി
ഓക്സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓക്സിജന്‍ പൂഴ്ത്തി വച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഓക്സിജന്‍ കൃത്രിമക്ഷാമം സൃഷ്ടിക്കരുത്. മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാന്‍ കാലതാമസം പാടില്ല. ഓക്സിജന്‍ സിലിണ്ടര്‍ ഉറപ്പുവരുത്തുന്നതിനും ആ വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനുമായി ഗ്രീന്‍ കോറിഡോര്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിട്ടു. ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജന്‍ ജനറേറ്റര്‍ പിഎസ്എ പ്ലാന്റുകളില്‍ […]

ഓക്സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓക്സിജന്‍ പൂഴ്ത്തി വച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഓക്സിജന്‍ കൃത്രിമക്ഷാമം സൃഷ്ടിക്കരുത്. മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാന്‍ കാലതാമസം പാടില്ല. ഓക്സിജന്‍ സിലിണ്ടര്‍ ഉറപ്പുവരുത്തുന്നതിനും ആ വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനുമായി ഗ്രീന്‍ കോറിഡോര്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിട്ടു. ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജന്‍ ജനറേറ്റര്‍ പിഎസ്എ പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. ചൊവ്വാഴ്ച നടത്തിയ ട്രയല്‍ റണ്‍ വിജയം കണ്ടതിനാല്‍ ഇന്നുമുതല്‍ പൂര്‍ണ തോതില്‍ ഉല്പാദനം തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റില്‍ 600 ലിറ്റര്‍ ഓക്സിജനാണ്.
സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളില്‍ ഏറ്റവും ചെറുതാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നര കോടിയോളം രൂപയാണ് പ്ലാന്റിന്റെ നിര്‍മാണ ചിലവ്. പ്ലാന്റിലെ ഓക്സിജന്റെ ഗുണ പരിശോധന ന്യൂഡല്‍ഹിയില്‍ നടത്തി. നിഷ്കര്ഷിക്കപെട്ട 94, 95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു. നിലവില്‍ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉള്‍പ്പെടെ എട്ടു വാര്‍ഡുകളിലേക്കാണ് പുതിയ പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന ഓക്സിജന്‍ നല്‍കുന്നത്. ഓപ്പറേഷന് തീയേറ്റര്‍, കോവിഡ് ഐസിയു എന്നിവടങ്ങളില്‍ കൂടുതല്‍ ശുദ്ധമായ ഓക്സിജന്‍ ആവശ്യമാണെന്നതിനാല്‍ ലിക്വിഡ് ഓക്സിജന്‍ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന ഓക്സിജനാകും തുടര്‍ന്നും വിതരണം ചെയ്യുക എന്ന് ഡോക്ടര്‍ ഗണേഷ് മോഹന്‍ പറഞ്ഞു.
തിരുവനന്തപുരം, തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് മറ്റു പ്ലാന്റുകള്‍ സ്ഥാപിക്കുക. തൃശ്ശൂരിലെ പ്ലാന്റില്‍ മിനിറ്റില്‍ 1500 ലിറ്ററും കോട്ടയത്തും തിരുവനന്തപുരത്തും 2000 ലിറ്ററുമാണ് പ്ലാന്റുകളുടെ ഉല്‍പ്പാദനശേഷി.
- TAGS:
- Covid 19
- Covid Kerala
- Kerala
- oxygen