
അന്താരാഷ്ട്രസ്വര്ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ യുഎപിഎ സെഷന് 15 പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്ന് എന്‍ഐഎ ഇന്ന് കോടതിയെ അറിയിക്കും. കേസിലെ പ്രതികളെല്ലാവരും സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണ്. സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ഇവര്‍ സ്വര്‍ണക്കടത്തു നടത്തിയതെന്ന വാദം ശരിയല്ലെന്നും എന്‍ഐഎ കോടതിയെ അറിയിക്കാന്‍ ഒരുങ്ങുകയാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ്. ഇത്തരത്തില്‍ കറന്‍സി, നാണയങ്ങള്‍ എന്നിവയുടെ കടത്ത് തീവ്രവാദ നിരോധനനിയമപ്രകാരം കുറ്റകരമാണെന്നത് എന്‍ഐഎ ചൂണ്ടിക്കാട്ടുമെന്നാണ് വിവരം.
സ്വര്‍ണക്കടത്തിന്റെ തെളിവു ശേഖരിക്കാനായി മ്യൂചല്‍ ലീഗല്‍ അസിസ്റ്റന്‍സ് പ്രകാരം എന്‍ഐഎ അനുമതി തേടും. കള്ളക്കടത്തിനുള്ള സാമ്പത്തിക സ്രോതസ്സ്, കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനും ഇതിലൂടെ കഴിയുമെന്നും എന്‍ഐഎ കോടതിയെ അറിയിക്കും.
- TAGS:
- Gold smuggling case
- NIA
- UAPA