Top

വ്യവസായ മേഖലയ്ക്ക് 1,000 കോടിയുടെ പദ്ധതികളുമായി കെഎഫ്‌സി വിപണിയിലേക്ക്

പുതിയ വായ്പകളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വിപണിയിലേക്കെത്തുന്നു. സംസ്ഥാനത്തെ വ്യവസായ മേഖലക്കായി ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവെയ്ക്കുന്നത്.

15 Dec 2020 11:19 AM GMT

വ്യവസായ മേഖലയ്ക്ക് 1,000 കോടിയുടെ പദ്ധതികളുമായി കെഎഫ്‌സി വിപണിയിലേക്ക്
X

പുതിയ വായ്പകളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വിപണിയിലേക്കെത്തുന്നു. സംസ്ഥാനത്തെ വ്യവസായ മേഖലക്കായി ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവെയ്ക്കുന്നത്. ഈ വര്‍ഷം വിതരണം ചെയ്ത 2,450 കോടി രൂപക്ക് പുറമെയാണിത്. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 1,446 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ ആയിരം കോടി രൂപയും കുടി ആകുമ്പോള്‍ ഈ വര്‍ഷത്തെ വായ്പാ വിതരണം 3,450 കോടി രൂപ ആകുമെന്ന് കെഫ്സിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി ഐപിസ് അറിയിച്ചു.

കൊളാട്ടെറല്‍ സെക്യൂരിറ്റി

ബാങ്കുകള്‍ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറല്‍ സെക്യൂരിറ്റി കൂടി വാങ്ങുമ്പോള്‍, കെഎഫ്‌സി ഉദാരവും ലളിതവുമായ സമീപനമാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈട് കുറവുള്ള സംരംഭകര്‍ക്കും എളുപ്പത്തില്‍ വായ്പ ലഭിക്കും. സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും കെഫ്സിയില്‍ നല്‍കാം. നിയമങ്ങളില്‍ അതിനുള്ള മാറ്റം വരുത്തിയതായി കെഫ്സി അറിയിച്ചു.

സംരംഭക വികസന പദ്ധതി

യാതൊരു ഈടും ഇല്ലാതെയാണ് കെഎഫ്‌സി ഒരു ലക്ഷം വരെയുള്ള വായ്പകള്‍ സംരംഭക വികസന പദ്ധതിയില്‍ അനുവദിക്കും. ഇതില്‍ പതിനായിരത്തില്‍പരം അപേക്ഷകള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഇത് കൂടാതെയാണ് സാധാരണ സ്‌കീമില്‍ ആയിരം കോടി രൂപ കൂടി പുതിയതായി കെഎഫ്‌സി അനുവദിക്കുന്നത്.

കൊവിഡ് ‘അധിക വായ്പാ പദ്ധതി’

ഇപ്പോഴുള്ള സംരംഭകര്‍ക്ക് കൊവിഡ് പ്രതിസന്ധി അതിജീവിക്കാനായി നല്‍കുന്ന ഇരുപതു ശതമാനം അധിക വായ്പാ പദ്ധതി യുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയില്‍ ഇതുവരെ 379 സംരഭര്‍ക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകര്‍ക്ക് അവരുടെ വായ്പകള്‍ പുനക്രമീകരിക്കാന്‍ അവസരം നല്‍കും. പലിശ കുടിശികകള്‍ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവുമുണ്ടാകും.

സിബിലില്‍ വിവരങ്ങള്‍ കൈമാറി

പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സിബിലില്‍ കയറ്റാന്‍ തുടങ്ങിയതോടെ കോര്‍പറേഷന്റെ വായ്പ തിരിച്ചടവില്‍ വര്‍ധന ഉണ്ടായി. മുമ്പുള്ള മാസങ്ങളില്‍ 60 കോടി രൂപ തിരിച്ചു കിട്ടുമായിരുന്നപ്പോള്‍ , കഴിഞ്ഞ നവംബര്‍ മാസം ഇത് 100 കോടി കവിഞ്ഞു. ഏകദേശം 18,500 പേരുടെ വിവരങ്ങള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. അതായത് 95% പേരുടെയും വിവരങ്ങള്‍ കൈമാറി. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍, വ്യക്തി വിവരങ്ങള്‍ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെഫ്‌സി.

സിനിമാ വായ്പ

മുന്‍ കാലങ്ങളില്‍ സിനിമ വ്യവസായത്തിന് നല്‍കിയ വായ്പകള്‍ ഭൂരിഭാഗവും കിട്ടാകടമായി മാറിയിരുന്നു. എന്നാല്‍, തീയറ്ററുകള്‍ നിശ്ചലമായ വേളയില്‍ സിനിമാ വ്യവസായത്തിനു ഉണര്‍വേകാന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് വ്യവസ്ഥകളോടെ സിനിമകള്‍ക്കുള്ള വായ്പകള്‍ പുനരാരംഭിക്കുവാനും കെഫ്സി തീരുമാനിച്ചു.

Next Story