Top

അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളില്‍ വിധിയെഴുത്ത് ആരംഭിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് 17ാം വാര്‍ഡ് രണ്ടാം ബൂത്തിലും എടവണ്ണ 12-ാം വാര്‍ഡ് ഒന്നാം ബൂത്തിലും വാട്ടിങ് യന്ത്രം തകരാറിലായി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് വോട്ട് […]

13 Dec 2020 8:35 PM GMT

അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളില്‍ വിധിയെഴുത്ത് ആരംഭിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് 17ാം വാര്‍ഡ് രണ്ടാം ബൂത്തിലും എടവണ്ണ 12-ാം വാര്‍ഡ് ഒന്നാം ബൂത്തിലും വാട്ടിങ് യന്ത്രം തകരാറിലായി.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 16നാണ് വോട്ടെണ്ണല്‍.

നാലു ജില്ലകളിലായി ആകെ 10842 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ പ്രശ്നബാധിത ബൂത്തുകള്‍ 2911. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പൊലീസിന് നിര്‍ദേശം നല്‍കി. 20, 603 ഉദ്യോഗസ്ഥരെയാണ് സുരക്ഷയൊരുക്കാനായി നിയമിച്ചിട്ടുള്ളത്. ഇതില്‍ 56 ഡിവൈഎസ്പിമാര്‍, 232 ഇന്‍സ്പെക്ടര്‍മാര്‍, 1172 എസ്ഐ, എഎസ്ഐമാരും സിപിഒ, സീനിയര്‍ സിപിഒ റാങ്കിലുള്ള 19, 143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 616 ഹോം ഗാര്‍ഡുമാരും 4325 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും ഇത്തവണ നിയോഗിച്ചിട്ടുണ്ട്.

മതിയായ സുരക്ഷയൊരുക്കാന്‍ നടപടി സ്വീകരിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഏത് അത്യാവശ്യഘട്ടത്തിലും പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് 590 ഗ്രൂപ്പ് പട്രോള്‍ ടീമിനേയും ക്രമസമാധാന പാലന പട്രോളിംഗ് ടീമിനേയും വിന്യസിച്ചിട്ടുണ്ട്. അതീവപ്രശ്ന ബാധിത പ്രദേശങ്ങളില്‍ 498 പിക്കറ്റ് പോസ്റ്റുകള്‍ ഉണ്ടാകും. സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന വിഭാഗം എഡിജിപി, സോണ്‍ ഐജി എന്നിവരുടെ നിയന്ത്രണത്തില്‍ 30 പ്ലാറ്റൂണ്‍ പൊലീസിനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്ണൂര്‍ ഡിഐജിക്ക് നാലുകമ്പനിയും തെരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഒരുകമ്പനി വീതവും പൊലീസിനെ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യക നിരീക്ഷണവും പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

ആദ്യ രണ്ടുഘട്ടത്തിലെ 10 ജില്ലകളിലും കനത്ത പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. തിരുവനന്തപുരം-70.04, കൊല്ലം- 73.80, പത്തനംതിട്ട-69.72, ആലപ്പുഴ- 77.40, ഇടുക്കി-74.68, കോട്ടയം-73.95, എറണാകുളം-77.25, തൃശൂര്‍-75.10, പാലക്കാട്-78.14, വയനാട്- 79.49 ശതമാനം എന്നിങ്ങനെയായിരുന്നു ആദ്യഘട്ടങ്ങളിലെ പോളിംഗ് നില.

Next Story