Top

സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്. നേമത്ത് കുമ്മനം രാജശേഖരന്‍ 877 വോട്ടിന് ലീഡ് ചെയ്യുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി രണ്ടാം സ്ഥാനത്ത് തുടരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ മൂവായിരം വോട്ടിന് മുന്നിലാണ്.കായംകുളത്ത് രണ്ട് റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ യു.പ്രതിഭ 1152 വോട്ടിന് ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 3040 വോട്ടിനു മുന്നില്‍. […]

1 May 2021 11:28 PM GMT

സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്
X

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്. നേമത്ത് കുമ്മനം രാജശേഖരന്‍ 877 വോട്ടിന് ലീഡ് ചെയ്യുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി രണ്ടാം സ്ഥാനത്ത് തുടരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ മൂവായിരം വോട്ടിന് മുന്നിലാണ്.
കായംകുളത്ത് രണ്ട് റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ യു.പ്രതിഭ 1152 വോട്ടിന് ലീഡ് ചെയ്യുന്നു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 3040 വോട്ടിനു മുന്നില്‍. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 90 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 51 സീറ്റുകളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു.

Next Story