Top

പോളിങ് ശതമാനം 74.06 എന്ന് അന്തിമക്കണക്ക്; എട്ട് മണ്ഡലങ്ങളില്‍ വോട്ടിങ്ങ് 80ന് മുകളില്‍; 19 ഇടത്ത് 70ല്‍ താഴെ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ്ങ് കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. 74.06 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 3.29 ശതമാനം കുറവാണ് ഇത്തവണത്തേത്. 2016ല്‍ 77.35 ശതമാനമായിരുന്നു പോളിങ്ങ്. ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലാണ്. കുന്ദമംഗലത്ത് 81.52 ശതമാനം പേരും വോട്ട് ചെയ്തു. തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. തിരുവനന്തപുരം സെന്‍ട്രലില്‍ 61.85 ശതമാനം പേര്‍ മാത്രമാണ് പോളിങ്ങ് ബൂത്തിലെത്തിയത്. 80 ശതമാനത്തിന് മുകളില്‍ പോളിങ് നടന്ന എട്ട് […]

10 April 2021 8:05 AM GMT

പോളിങ് ശതമാനം 74.06 എന്ന് അന്തിമക്കണക്ക്; എട്ട് മണ്ഡലങ്ങളില്‍ വോട്ടിങ്ങ് 80ന് മുകളില്‍; 19 ഇടത്ത് 70ല്‍ താഴെ
X

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ്ങ് കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. 74.06 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 3.29 ശതമാനം കുറവാണ് ഇത്തവണത്തേത്. 2016ല്‍ 77.35 ശതമാനമായിരുന്നു പോളിങ്ങ്. ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലാണ്. കുന്ദമംഗലത്ത് 81.52 ശതമാനം പേരും വോട്ട് ചെയ്തു. തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. തിരുവനന്തപുരം സെന്‍ട്രലില്‍ 61.85 ശതമാനം പേര്‍ മാത്രമാണ് പോളിങ്ങ് ബൂത്തിലെത്തിയത്.

80 ശതമാനത്തിന് മുകളില്‍ പോളിങ് നടന്ന എട്ട് മണ്ഡലങ്ങളാണുള്ളത്. അരൂര്‍, ചേര്‍ത്തല, കുന്നത്തുനാട്, കുന്ദമംഗലം, കൊടുവള്ളി, കുറ്റ്യാടി, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളാണത്. 70 ശതമാനത്തില്‍ കുറവ് പോളിങ്ങ് നടന്ന 19 മണ്ഡലങ്ങളുണ്ട്. വേങ്ങര, പൊന്നാനി, ഗുരുവായൂര്‍, തൃശൂര്‍, കൊച്ചി, എറണാകുളം, തൃക്കാക്കര, ദേവികുളം, ഇടുക്കി, കടുത്തുരുത്തി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്മുള, പുനലൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, തിരുവനന്തപുരം എന്നീ നിയോജക മണ്ഡലങ്ങളിലാണ് വോട്ടിങ്ങ് ശതമാനം 70ലും താഴെയായത്.

തിരുവല്ല (63.34), റാന്നി (63.83), വട്ടിയൂര്‍ക്കാവ് (64.15), തിരുവനന്തപുരം സെന്‍ട്രല്‍ (61.85) എന്നീ മണ്ഡലങ്ങളിലാണ് പോളിങ്ങ് 65ലും താഴെപ്പോയത്.

Next Story