Top

വിഫോര്‍ മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലും ട്വന്റി-20ക്കും സ്ഥാനാര്‍ത്ഥികള്‍; ഇതിന് ജനം മറുപടി കൊടുക്കുമെന്ന് വിഫോര്‍ പാര്‍ട്ടി; ‘സഖ്യം ആവശ്യപ്പെട്ടിട്ടില്ല’

കഴിക്കമ്പലം ട്വന്റി-ട്വന്റിയുമായി സഖ്യത്തിന് ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിഫോര്‍ പീപ്പിള്‍ പാര്‍ട്ടി. കിഴക്കമ്പലം ട്വന്റി-20, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, ചെല്ലാനം ട്വന്റി-ട്വന്റി പോലുള്ളവയും മറ്റുള്ള ചില പ്രസ്ഥാനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി നിഷ്പക്ഷ വോട്ടുകള്‍ ഭിന്നിച്ച് പോകും വിധം പരസ്പരം മത്സരിക്കണമെന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് വിഫോര്‍ പാര്‍ട്ടി അറിയിച്ചു. വിഫോര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെതിരേയും സംഘടന രംഗത്തെത്തി. ഇത്തരമൊരു നീക്കം പരമ്പരാഗത പാര്‍ട്ടികളെ സഹായിക്കാനുള്ള ശ്രമമാണെന്നും ഇതിന് ജനം മറുപടി […]

12 March 2021 10:01 PM GMT

വിഫോര്‍ മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലും ട്വന്റി-20ക്കും സ്ഥാനാര്‍ത്ഥികള്‍; ഇതിന് ജനം മറുപടി കൊടുക്കുമെന്ന് വിഫോര്‍ പാര്‍ട്ടി; ‘സഖ്യം ആവശ്യപ്പെട്ടിട്ടില്ല’
X

കഴിക്കമ്പലം ട്വന്റി-ട്വന്റിയുമായി സഖ്യത്തിന് ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിഫോര്‍ പീപ്പിള്‍ പാര്‍ട്ടി. കിഴക്കമ്പലം ട്വന്റി-20, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, ചെല്ലാനം ട്വന്റി-ട്വന്റി പോലുള്ളവയും മറ്റുള്ള ചില പ്രസ്ഥാനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി നിഷ്പക്ഷ വോട്ടുകള്‍ ഭിന്നിച്ച് പോകും വിധം പരസ്പരം മത്സരിക്കണമെന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് വിഫോര്‍ പാര്‍ട്ടി അറിയിച്ചു.

വിഫോര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെതിരേയും സംഘടന രംഗത്തെത്തി. ഇത്തരമൊരു നീക്കം പരമ്പരാഗത പാര്‍ട്ടികളെ സഹായിക്കാനുള്ള ശ്രമമാണെന്നും ഇതിന് ജനം മറുപടി കൊടുക്കുമെന്നും വിഫോര്‍ കൊച്ചി പറഞ്ഞു. എറണാകുളം, കൊച്ചി, തൃക്കാക്കര മണ്ഡലഹ്ങളിലാണ് വിഫോര്‍ കേരളക്കും ട്വന്റി ട്വന്റിക്കും സ്ഥാനാര്‍ത്ഥികളുള്ളത്.

ഇരു സംഘടനകളും സഖ്യത്തിന് ശ്രമം നടത്തിയെന്നും പരാജയപ്പെടുകയായിരുന്നുവെന്നും നേരത്തെ വിഫോര്‍ നേതാവ് നിപുണ്‍ ചെറിയാന്‍ തന്നെ അറിയിച്ചിരുന്നു. വി ഫോര്‍ കേരളയ്ക്ക് സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് ട്വന്റി ട്വന്റി സഖ്യത്തിന് തയ്യാറാകാത്തതെന്നായിരുന്നു നിപുന്റെ പ്രതികരണം.

ട്വന്റി ട്വന്റി എറണാകുളത്ത് എട്ട് സീറ്റുകളിലേക്കും വി ഫോര്‍ കേരള മൂന്ന് സീറ്റുകളിലേക്കുമാണ് മത്സരിക്കുക.

തൃക്കാക്കര, കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ഒടുവില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് എടത്തൊടിയാണ് സ്ഥാനാര്‍ത്ഥി. എറണാകുളത്ത് പ്രൊഫ. ലസ്ലി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. നേരത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ട്വന്റി ട്വന്റി പ്രഖ്യാപിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മികച്ച പ്രകടനം കാഴ്ചവെച്ച കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രനാണ് സിറ്റിങ് എംഎല്‍എ. കോതമംഗലത്ത് ഡോ ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥി. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ജോസ് ജോസഫ് കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെ മരുമകനാണ്.

ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകനായ സിഎന്‍ പ്രകാശാണ് സ്ഥാനാര്‍ത്ഥി.വൈപ്പിനില്‍ ഡോക്ടര്‍ ജോബ് ചക്കാലക്കലും സ്ഥാനാര്‍ത്ഥിയാവും. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ല. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ഉപദേശക സമിതിയിലുണ്ടാവും. ഇരുവരും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ പോലെ മത്സരിക്കാനുണ്ടാവില്ല.

Next Story