Top

ജനതാദള്‍ (എസ്) മന്ത്രി സ്ഥാനം; തീരുമാനം കേന്ദ്രത്തിന് വിട്ടു

ജനതാദള്‍ (എസ്) മന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. ഇക്കഴിഞ്ഞ നേതൃയോഗത്തില്‍ ഏകാഭിപ്രായം ഉണ്ടാവാതെ വന്നതോടെയാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന നിലപാടില്‍ തന്നെയാണ് കെ കൃഷ്ണന്‍കുട്ടിയും മാത്യൂ ടീ തോമസും. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തില്‍ ഇരുവരും രണ്ട് വര്‍ഷം വീതം മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇരുദളും ലയിച്ച് ഒറ്റ പാര്‍ട്ടിയാവണമെന്ന തീരുമാനം ജനതാ ദള്‍ എസും ലോക് താന്ത്രിക് ജനതാദളും തള്ളിയിരുന്നു. […]

11 May 2021 1:03 AM GMT

ജനതാദള്‍ (എസ്) മന്ത്രി സ്ഥാനം; തീരുമാനം കേന്ദ്രത്തിന് വിട്ടു
X

ജനതാദള്‍ (എസ്) മന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. ഇക്കഴിഞ്ഞ നേതൃയോഗത്തില്‍ ഏകാഭിപ്രായം ഉണ്ടാവാതെ വന്നതോടെയാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന നിലപാടില്‍ തന്നെയാണ് കെ കൃഷ്ണന്‍കുട്ടിയും മാത്യൂ ടീ തോമസും. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തില്‍ ഇരുവരും രണ്ട് വര്‍ഷം വീതം മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

ഇരുദളും ലയിച്ച് ഒറ്റ പാര്‍ട്ടിയാവണമെന്ന തീരുമാനം ജനതാ ദള്‍ എസും ലോക് താന്ത്രിക് ജനതാദളും തള്ളിയിരുന്നു. സിപിഐഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് തള്ളിയത്.

ഇവ രണ്ടും ലയിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. ജനതാദള്‍ എസ് ദേശീയാധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും എല്‍ജെഡി അധ്യക്ഷന്‍ ശരദ് യാദവും ലയിക്കാന്‍ തീരുമാനിച്ചാല്‍ അല്ലാതെ കേരള ഘടകങ്ങള്‍ക്ക് മാത്രമായി ഒരുമിക്കാന്‍ കഴിയില്ലെന്നാണ് പ്രതിനിധികള്‍ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ എല്‍ജെഡി നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പരിഗണിക്കാം എന്നായിരുന്നു മറുപടി. പിന്നാലെയാണ് ഇരുകക്ഷികളും ലയിക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിന് മുമ്പും ഇരുകക്ഷികളോടും ലയിക്കാന്‍ സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

എല്‍ജെഡിയും ജെഡിഎസും അടക്കം ആറ് ഏകാംഗകക്ഷികളാണുള്ളത്. ഏകകക്ഷികളെ പരിഗണിക്കാന്‍ തങ്ങളുടെ മന്ത്രിമാരുടെ എണ്ണം ഒരെണ്ണം സിപിഐഎം കുറച്ചേക്കും. സിപിഐ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനവും വിട്ടുകൊടുത്തേക്കും. എല്‍ജെഡിയും ജെഡിഎലും ലയിച്ചാല്‍ പിന്നീട് വരുന്നത് അഞ്ച് ഏകാംഗ കക്ഷികളാണ്.

Next Story

Popular Stories