സുല്‍ഫീക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് എംകെ രാഘവന് എംപി; ഇറങ്ങി പോയി; പിന്മാറില്ലെന്ന് സ്ഥാനാര്‍ത്ഥി
എലത്തൂരില്‍ പ്രശ്നം ഒഴിയാതെ യുഡിഎഫ്. ഘടകകക്ഷിയായ മാണി സി കാപ്പന്റെ എന്‍സികെയുടെ സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. സുല്‍ഫീക്കര്‍ മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നേരത്തെ തന്നെ അതൃപ്തി അറിയിച്ച എം കെ രാഘവന് എംപി നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിന്നും എംപി ഇറങ്ങി പോയി. അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് സുല്‍ഫീക്കര്‍ മയൂരി അറിയിച്ചു. തനിക്കെതിരെ യുഡിഎഫില്‍ നിന്നും ഉയരുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നും നാമനിര്‍ദേശ പത്രിക […]

എലത്തൂരില്‍ പ്രശ്നം ഒഴിയാതെ യുഡിഎഫ്. ഘടകകക്ഷിയായ മാണി സി കാപ്പന്റെ എന്‍സികെയുടെ സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. സുല്‍ഫീക്കര്‍ മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നേരത്തെ തന്നെ അതൃപ്തി അറിയിച്ച എം കെ രാഘവന് എംപി നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിന്നും എംപി ഇറങ്ങി പോയി.
അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് സുല്‍ഫീക്കര്‍ മയൂരി അറിയിച്ചു. തനിക്കെതിരെ യുഡിഎഫില്‍ നിന്നും ഉയരുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നും നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി ആകുമ്പോള്‍ എലത്തൂരില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഉണ്ടകൂവെന്നും അത് താനായിരിക്കുമെന്നും സുല്‍ഫീക്കര്‍ മയൂരി പറഞ്ഞു.
നിലവില്‍ മൂന്ന് പേരാണ് യുഡിഎഫില്‍ നിന്നും എലത്തൂരില്‍ മത്സരിക്കുന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗം യുവി ദിനേശ്, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന് റാഷി എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റ് രണ്ട് പേര്.
സുല്‍ഫീക്കര്‍ മയൂരിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. സീറ്റ് തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ പിന്‍വലിക്കാതെ വന്നതോടെ യൂത്ത് കോണ്‍ഗ്രസ് ദിനേശിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാനും ഡിസിസി ഭാരവാഹികളടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും കെപിസിസി എക്സിക്യൂട്ടീവ് അംഗം യുവി ദിനേശ് മണിക്കൊപ്പമാണ്. മണ്ഡലത്തിലെ ജനവികാരം മാനിച്ചാണ് മത്സരമെന്ന് ദിനേശ് മണി പറഞ്ഞു. ഭാരതീയ നാഷനല്‍ ജനതാദളിെന്റ വിദ്യാര്‍ഥി വിഭാഗം പ്രസിഡന്റായ സെനിന് റാഷി വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്.
ആദ്യഘട്ടത്തില്‍ എകെ ശശീന്ദ്രന് മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. എലത്തൂരില്‍ ശശീന്ദ്രന് വീണ്ടും മത്സരിക്കുന്നതിനെതിരെ സേവ് എന്‍സിപിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.