പന്തയം; കെബി ഗണേഷ്കുമാറിന്റെ വിജയത്തോടെ തലമുണ്ഡനം ചെയ്ത് യുവമോര്‍ച്ചാ നേതാവ്
പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ വിജയിച്ചതോടെ തലമുണ്ടനം ചെയ്ത് യുവമോര്‍ച്ചാ നേതാവ്. യുവമോര്‍ച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തലമുണ്ഡനം നടത്തിയത്. പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഇത്തവണ ഗണേഷ് കുമാര്‍ പരാജയപ്പെടുമെന്നായിരുന്നു രഞ്ജിത്തിന്റെ വിശ്വാസം. ബിജെപി സ്ഥാനാര്‍ഥി ജിതിന് ദേവ് വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരോട് പന്തയം വച്ചത്. വോട്ടെണ്ണുന്ന ദിവസം ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്നായിരുന്നു ഉറപ്പ്. ‘കൊവിഡ് കാലത്തെ സന്നദ്ധ […]

പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ വിജയിച്ചതോടെ തലമുണ്ടനം ചെയ്ത് യുവമോര്‍ച്ചാ നേതാവ്. യുവമോര്‍ച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തലമുണ്ഡനം നടത്തിയത്.
പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഇത്തവണ ഗണേഷ് കുമാര്‍ പരാജയപ്പെടുമെന്നായിരുന്നു രഞ്ജിത്തിന്റെ വിശ്വാസം. ബിജെപി സ്ഥാനാര്‍ഥി ജിതിന് ദേവ് വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരോട് പന്തയം വച്ചത്. വോട്ടെണ്ണുന്ന ദിവസം ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്നായിരുന്നു ഉറപ്പ്.
‘കൊവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് വാക്ക് പാലിക്കാന്‍ സമയം എടുത്തത്. ഈ വര്‍ഷം മണ്ഡലത്തില്‍ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് ബെറ്റ് വെച്ചത്.’ രജ്ഞിത്ത് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനായ റിജുവുമായിട്ട് നേരമ്പോക്കിന് നടത്തിയ പന്തയമായിരുന്നു. എന്നാല്‍ കഥ കാര്യമായി. എന്നാല്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ താന്‍ മുടി പോയാലും അന്തസുള്ളവനാണെന്നും ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ പന്തയവുമായി കാണാമെന്നും രജ്ഞിത്ത് പറയുന്നു.