‘മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഹസ്സനേയും മാറ്റണം, ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം’; സോണിയാ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. തോല്‍വി ഉള്‍കൊണ്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകരിച്ച് മുന്നോട്ട് പോകണമെന്നും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് സൂചിപ്പിക്കുന്ന കത്താണ് സോണിയാ ഗാന്ധിക്ക് അയച്ചത്. പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് കത്തില്‍ വെക്കുന്നത്. കെപിസിപി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് എന്നിവരെ മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. 24 ഭാരവാഹികള്‍ കത്തില്‍ […]

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. തോല്‍വി ഉള്‍കൊണ്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകരിച്ച് മുന്നോട്ട് പോകണമെന്നും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് സൂചിപ്പിക്കുന്ന കത്താണ് സോണിയാ ഗാന്ധിക്ക് അയച്ചത്.
പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് കത്തില്‍ വെക്കുന്നത്. കെപിസിപി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് എന്നിവരെ മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. 24 ഭാരവാഹികള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
രണ്ടാമത്തെ നിര്‍ദേശമായി കെപിസിസി, സിസിസി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, ഐഎന്‍ടിയുസി ജെബോ കമ്മിറ്റികളെ അടിയന്തിരമായി പിരിച്ചുവിട്ട് ബൂത്ത് ലെവലില്‍ നിന്നും ഇവ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എസ് ജെ പ്രേംരാജ്, ഏഴ് ജനറല്‍ സെക്രട്ടറിമാര്‍, 13 സെക്രട്ടറിമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാര്‍ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. സോണിയാഗാന്ധിക്ക് പുറമേ രാഹുല്‍ ഗാന്ധി കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, മല്ലിഗാര്‍ജ്ജുന ഗാര്‍ഗെ എന്നിവര്‍ക്കും കത്തിന്റെ കോപ്പി കൈമാറും.