Top

‘സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല’; വിഎസ് അച്യുതാനന്ദന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ മുന്നേറുമ്പോള്‍ പ്രതികരിച്ച് വിഎസ് അച്യൂതാനന്ദന്‍. കേരളത്തിന്റെ മണ്ണില്‍ സംഘ്പരിവാറിന് ഇടമില്ലെന്ന് വിഎസ് കുറിച്ചു. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നും വിഎസ് പ്രതികരിച്ചു. പൂര്‍ണരൂപം- ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. നിലവിലെ […]

2 May 2021 1:41 AM GMT

‘സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല’; വിഎസ് അച്യുതാനന്ദന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ മുന്നേറുമ്പോള്‍ പ്രതികരിച്ച് വിഎസ് അച്യൂതാനന്ദന്‍. കേരളത്തിന്റെ മണ്ണില്‍ സംഘ്പരിവാറിന് ഇടമില്ലെന്ന് വിഎസ് കുറിച്ചു. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നും വിഎസ് പ്രതികരിച്ചു.

പൂര്‍ണരൂപം-

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

നിലവിലെ ഫലം പ്രകാരം ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ വിജയമുറപ്പിച്ചു. അവസാന റൗണ്ടില്‍ 5579 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിനുള്ളത്. പേരാമ്പ്രയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനും വിജയിച്ചു. 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. പാലായില്‍ മാണി സി കാപ്പന്‍ ലീഡ് നില ഉയര്‍ത്തി വിജയത്തിലേക്കടുക്കുകയാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള്…

Posted by VS Achuthanandan on Saturday, May 1, 2021
Next Story