കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയില്‍ പോളിങ് കുറവ്; ഉപതെരഞ്ഞെടുപ്പിനേക്കാളും ഇടിവെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് മത്സരത്തിനെത്തിയ വേങ്ങരയില്‍ ഇക്കുറി പോളിങ് കുറവ്. വോട്ടിങ് നടന്ന ഏഴുമണിവരെ മണ്ഡലത്തില്ഡ 69.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ തന്നെ തരതമ്യേന കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പില്‍ 71.99 ശതമാനം പോളിങ് ഇവിടെയുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചെത്തിയതാണ് ആളുകള്‍ ബൂത്തിലേക്കെത്തുന്നതില്നിന്ന് പിന്മാറാനുണ്ടായ കാരണമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. സംസ്ഥാനത്തൊട്ടാകെ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ജില്ലകളായ […]

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് മത്സരത്തിനെത്തിയ വേങ്ങരയില്‍ ഇക്കുറി പോളിങ് കുറവ്. വോട്ടിങ് നടന്ന ഏഴുമണിവരെ മണ്ഡലത്തില്ഡ 69.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ തന്നെ തരതമ്യേന കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് വേങ്ങര.
കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പില്‍ 71.99 ശതമാനം പോളിങ് ഇവിടെയുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചെത്തിയതാണ് ആളുകള്‍ ബൂത്തിലേക്കെത്തുന്നതില്നിന്ന് പിന്മാറാനുണ്ടായ കാരണമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍.
സംസ്ഥാനത്തൊട്ടാകെ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ജില്ലകളായ കണ്ണൂര്‍ കോഴിക്കോട്, ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത്. ഇവിടെ 77 ശതമാനത്തിലധികം പേര് വോട്ടു ചെയ്തു. 65.5 ശതമാനം പോളിംഗോടെ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് ഇത്തവണത്തേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77.10 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 77.84 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.04 ശതമാനവുമായിരുന്നു പോളിംഗ്.
മധ്യകേരളത്തില്‍ മഴപെയ്തത് കോട്ടയം ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പിനെ മന്ദഗതിയില്‍ എത്തിച്ചെങ്കിലും പിന്നീട് പോളിംഗ് ശതമാനം കൂടുന്ന സ്ഥിതി വിശേഷമായിരുന്നു ഉണ്ടായത്. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ താരതമ്യേനേ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്.