Top

‘തുടര്‍ഭരണത്തിന് കാരണം കൊവിഡ്-19 സാഹചര്യം’; ബിജെപി പരാജയത്തിന്റെ കാരണം വിശദീകരിച്ച് വി മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി ഒളിച്ചോടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുമെന്ന് മുരളീധരന്‍ പറഞ്ഞു. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമായും രണ്ട് കാര്യങ്ങളാണ് മുരളീധരന്‍ ചൂണ്ടികാട്ടിയത്. ബംഗാള്‍, അസം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് സാഹചര്യം കൊണ്ടാണ് നിലവിലെ സര്‍ക്കാരുകള്‍ തന്നെ അധികാരത്തിലെത്തിയതെന്ന് പറഞ്ഞ മുരളീധരന്‍ കേന്ദ്രത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചുവെന്ന അവകാശപ്പെട്ടു. ഇതെല്ലം ബിജെപിയുടെ പരാജയത്തിന് കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. […]

7 May 2021 2:02 AM GMT

‘തുടര്‍ഭരണത്തിന് കാരണം കൊവിഡ്-19  സാഹചര്യം’; ബിജെപി പരാജയത്തിന്റെ കാരണം വിശദീകരിച്ച് വി മുരളീധരന്‍
X

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി ഒളിച്ചോടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുമെന്ന് മുരളീധരന്‍ പറഞ്ഞു. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമായും രണ്ട് കാര്യങ്ങളാണ് മുരളീധരന്‍ ചൂണ്ടികാട്ടിയത്. ബംഗാള്‍, അസം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് സാഹചര്യം കൊണ്ടാണ് നിലവിലെ സര്‍ക്കാരുകള്‍ തന്നെ അധികാരത്തിലെത്തിയതെന്ന് പറഞ്ഞ മുരളീധരന്‍ കേന്ദ്രത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചുവെന്ന അവകാശപ്പെട്ടു. ഇതെല്ലം ബിജെപിയുടെ പരാജയത്തിന് കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

മുരളീധരന്‍ പറഞ്ഞത്-

ബംഗാളിലും അസമിലും കേരളത്തിലും പുതിയ ട്രെന്റ് ഉണ്ടായി. കാരണം രാജ്യം ഒരു മഹാമാരിയുടെ ഇടയിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാരിന് എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ തല്‍സ്ഥിതി തുടരട്ടെയെന്ന ചിന്ത ജനങ്ങളുടെ മനസിലുണ്ടായെന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അതേ സര്‍ക്കാരുകള്‍ തിരിച്ചുവന്നു. മറ്റ് കാരണങ്ങളൊന്നുമില്ല. ബംഗാളില്‍ സര്‍ക്കാര്‍ തിരിച്ചുവരാനുള്ള ഒരു സാധ്യതയുമില്ല. എന്നാല്‍ തല്‍സ്ഥിതി തുടരട്ടെയെന്ന് ജനങ്ങള്‍ കരുതി.

മറ്റൊരു കാര്യം കേന്ദ്രത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി കരുതിയിരിക്കാം. അതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിജയിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എത്തിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടിരിക്കാം. കോര്‍ ഗ്രൂപ്പ് യോഗത്തിലെ കാര്യങ്ങളാണ് ഞാന്‍ ഈ പറഞ്ഞത്.

മുഖ്യമന്ത്രി കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ വോട്ട് കച്ചവടം ആരോപിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 2016, 19 ലേയും തെരഞ്ഞെടുപ്പ് കാര്യം ആലോചിക്കണമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. ആ വര്‍ഷങ്ങളില്‍ സിപിഐഎമ്മിന്റെ വോട്ട് കുറഞ്ഞത് കച്ചവടമാണോയെന്നും പാര്‍ട്ടിക്ക് കിട്ടിയ 11.5 ശതമാനം വോട്ടും ബിജെപി വോട്ട് മാത്രമല്ല. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പല ഘടകങ്ങളുണ്ടാവും. വിജയത്തിന്റെ മാറ്റ് കുറക്കുമെന്ന് ഭയം കൊണ്ടായിരിക്കും മുഖ്യമന്ത്രി ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Next Story