യുഡിഎഫിന്റെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് ഉടന്‍; ഐശ്വര്യ കേരള യാത്രയോടെ തുടക്കം
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് നടത്താനൊരുങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രക്ക് പിന്നാലെയാവും ക്യാമ്പയിന് ആരംഭിക്കുക. ഈ മാസം 31 ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് യുഡിഎഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പ്രചരണത്തിന് പുറമേ പൊതുജനങ്ങളിലേക്ക് ഇറങ്ങി പ്രചാരണം നടത്തുകയെന്നതാണ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു എല്‍ഡിഎഫിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായത്. സംസ്ഥാന നേതാക്കള്‍ മുതല്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ […]

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് നടത്താനൊരുങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രക്ക് പിന്നാലെയാവും ക്യാമ്പയിന് ആരംഭിക്കുക.
ഈ മാസം 31 ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് യുഡിഎഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പ്രചരണത്തിന് പുറമേ പൊതുജനങ്ങളിലേക്ക് ഇറങ്ങി പ്രചാരണം നടത്തുകയെന്നതാണ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു എല്‍ഡിഎഫിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായത്. സംസ്ഥാന നേതാക്കള്‍ മുതല്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ വരെ ഗൃഹസന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ഈ മാസം 31 വരെയാണ് ഗൃഹസന്ദര്‍ശനം. അതിന് ശേഷമായിരിക്കും യുഡിഎഫിന്റെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് തുടക്കം.
യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് സൂചന. എന്നാല്‍ നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് വിട്ടത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയേക്കും.
- TAGS:
- KERALA ELECTION 2021