Top

‘പിണറായി വിജയന്റെ ‘എക്‌സിറ്റ്’ ആണ് നടക്കുന്നത്’ ഈ ഏജന്‍സിക്കാരെ ഒക്കെ എന്ത് ചെയ്യണമെന്ന് ഹസന്‍

എല്‍ഡിഎഫിന് ഭരണതുടര്‍ച്ച പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. യഥാര്‍ത്ഥത്തില്‍ ഞായറാഴ്ച്ച ഫലം വരുമ്പോള്‍ പിണറായി വിജയന്റെ എക്‌സിറ്റാണ് നടക്കുന്നതെന്നും ഹസ്സന്‍ കൂട്ടിചേര്‍ത്തു. ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍ സര്‍വ്വേഫലം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ഹസന്റെ പ്രതികരണം. ‘മുഖ്യമന്ത്രി പിണറായി വിജയന്റെ എക്‌സിറ്റായിരിക്കും നടക്കാന്‍ പോകുന്നത്. ആ നിലക്ക് എക്‌സിറ്റ് പോളിനെ കണ്ടാല്‍ മതി. ഒരു ഏജന്‍സി ആകെയുള്ള 140 സീറ്റില്‍ 120 സീറ്റ് എല്‍ഡിഎഫിനും 20 സീറ്റ് ലീഗിനും പ്രവചിച്ചു. ഈ ഏജന്‍സിക്കാരെ […]

30 April 2021 12:02 AM GMT

‘പിണറായി വിജയന്റെ ‘എക്‌സിറ്റ്’ ആണ് നടക്കുന്നത്’ ഈ ഏജന്‍സിക്കാരെ ഒക്കെ എന്ത് ചെയ്യണമെന്ന് ഹസന്‍
X

എല്‍ഡിഎഫിന് ഭരണതുടര്‍ച്ച പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. യഥാര്‍ത്ഥത്തില്‍ ഞായറാഴ്ച്ച ഫലം വരുമ്പോള്‍ പിണറായി വിജയന്റെ എക്‌സിറ്റാണ് നടക്കുന്നതെന്നും ഹസ്സന്‍ കൂട്ടിചേര്‍ത്തു. ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍ സര്‍വ്വേഫലം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ഹസന്റെ പ്രതികരണം.

‘മുഖ്യമന്ത്രി പിണറായി വിജയന്റെ എക്‌സിറ്റായിരിക്കും നടക്കാന്‍ പോകുന്നത്. ആ നിലക്ക് എക്‌സിറ്റ് പോളിനെ കണ്ടാല്‍ മതി. ഒരു ഏജന്‍സി ആകെയുള്ള 140 സീറ്റില്‍ 120 സീറ്റ് എല്‍ഡിഎഫിനും 20 സീറ്റ് ലീഗിനും പ്രവചിച്ചു. ഈ ഏജന്‍സിക്കാരെ ഒക്കെ എന്ത് ചെയ്യണം. ഒരു സീറ്റ് പോലും യുഡിഎഫിന് തരാതെയാണ് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍. ഇങ്ങനെ പറയുമ്പോള്‍ അവരുടെ വാര്‍ത്തകളും ഇങ്ങനെയാണെന്ന് ആളുകള്‍ പറയും.’ എംഎം ഹസന്‍ പറഞ്ഞു.

സത്യത്തോട് പുലബന്ധമില്ലാത്താണ് എക്‌സിറ്റ് പോള്‍ ഫലമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അത് അണയാന്‍ പോകുന്ന ദീപത്തിന്റെ ആളികത്തലാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

‘ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച വിജയം നേടും. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ തൂത്തെറിയും. കഴിഞ്ഞ അഞ്ച് വര്‍ഷകാലം അഴിമതിയും കൊള്ളയും നടത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്ച്ചത്തെ വോട്ടെണ്ണല്‍. കേരളത്തിലെ ജനങ്ങളുടെ യഥാര്‍ത്ഥ വികാരത്തെ പ്രതിഫലിപ്പിക്കാന്‍ സര്‍വ്വേകള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതാണ്. ഇന്നലെ ഒരു എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് സീറ്റേ ഇല്ലായെന്നാണ് പറയുന്നത്. സത്യത്തോട് പുലബന്ധമല്ലാത്ത സര്‍വ്വേ ഫലമാണ്. അതിനെ തള്ളികളയുന്നു. കേരളത്തിലെ ജനത്തില്‍ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസമാണ്.

ഇന്നലെ മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോള്‍ പരാജിതന്റെ കപട ആത്മവിശ്വാസമാണ് തോന്നിയത്. അദ്ദേഹം മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന് പറഞ്ഞ പ്രസ്താവന ആളുകളെ കബളിപ്പിക്കാനാണ്. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍. യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാണ്.’ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Next Story