Top

64 സീറ്റില്‍ ഉറപ്പ്; ബലാബലം നടക്കുന്ന 25 ല്‍ 10 കിട്ടിയാല്‍ ഭരണം; ട്വന്റി-ട്വന്റി വെല്ലുവിളിയല്ലെന്ന് യുഡിഎഫ്

സംസ്ഥാനത്ത് 80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറയുന്ന യുഡിഎഫ് ഏത് സാഹചര്യത്തിലും 64 സീറ്റില്‍ ജയം ഉറപ്പാണെന്ന് ഉറപ്പിക്കുന്നു. ശേഷിക്കുന്നതില്‍ 25 ഓളം ബലാബലം പ്രവചിക്കാവുന്ന മണ്ഡലങ്ങളാണ്. ഇവിടങ്ങളില്‍ ഭൂരിഭാഗവും യുഡിഎഫ് അനുകൂലമാണ്. അവയില്‍ പത്ത് സീറ്റെങ്കിലും ലഭിച്ചാല്‍ അധികാരത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ യുഡിഎഫിന് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞു. നേമത്ത് മികച്ച പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. അവിടെ സിപിഐഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് വോട്ട് മറിച്ചെന്നും […]

19 April 2021 10:05 PM GMT

64 സീറ്റില്‍ ഉറപ്പ്; ബലാബലം നടക്കുന്ന 25 ല്‍ 10 കിട്ടിയാല്‍ ഭരണം; ട്വന്റി-ട്വന്റി വെല്ലുവിളിയല്ലെന്ന് യുഡിഎഫ്
X

സംസ്ഥാനത്ത് 80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറയുന്ന യുഡിഎഫ് ഏത് സാഹചര്യത്തിലും 64 സീറ്റില്‍ ജയം ഉറപ്പാണെന്ന് ഉറപ്പിക്കുന്നു. ശേഷിക്കുന്നതില്‍ 25 ഓളം ബലാബലം പ്രവചിക്കാവുന്ന മണ്ഡലങ്ങളാണ്. ഇവിടങ്ങളില്‍ ഭൂരിഭാഗവും യുഡിഎഫ് അനുകൂലമാണ്. അവയില്‍ പത്ത് സീറ്റെങ്കിലും ലഭിച്ചാല്‍ അധികാരത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ യുഡിഎഫിന് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞു. നേമത്ത് മികച്ച പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. അവിടെ സിപിഐഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് വോട്ട് മറിച്ചെന്നും എന്നാല്‍ യുഡിഎഫിന്റെ വിജയത്തെ അത് ബാധിച്ചില്ലെന്നും യോഗം വിലയിരുത്തി.

മധ്യകേരളത്തിലും യുഡിഎഫിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. എറണാകുളത്ത് പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും ട്വന്റി-ട്വന്റി വെല്ലുവിളിയായ കുന്നത്തുനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. മലബാല്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറെ മുന്നേറാന്‍ സാധിച്ചെന്നും യോഗം വിലയിരുത്തി.

പിണറായി വിജയനും ഇടത് സര്‍ക്കാരിനും എതിരായ വികാരം തെരഞ്ഞെടുപ്പിന്റെ അവസാന നാളില്‍ ശക്തമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി പ്രസിഡണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം.

Next Story