തൃശൂര്‍ പൂരം പാസ് വിതരണം തുടങ്ങിയില്ല; യോഗത്തിന് ശേഷം തീരുമാനം
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാസ് വിതരണം നീട്ടി. വൈകിട്ട് നാല് മണിക്ക് ചീഫ് സെക്രട്ടറിയുടെ യോഗത്തിന് ശേഷം പാസ് വിതരണം ആരംഭിക്കാനാണ് പുതിയ തീരുമാനം. പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ്-19 ദാഗ്രതാ പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ ലഭിക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന് ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് […]

തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാസ് വിതരണം നീട്ടി. വൈകിട്ട് നാല് മണിക്ക് ചീഫ് സെക്രട്ടറിയുടെ യോഗത്തിന് ശേഷം പാസ് വിതരണം ആരംഭിക്കാനാണ് പുതിയ തീരുമാനം. പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ്-19 ദാഗ്രതാ പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ ലഭിക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്.
തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന് ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും.
പാസ് ലഭിക്കുന്നതിന് കോവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.
നിലവില്‍ കൊവിഡ്-19 സാഹചര്യം രൂക്ഷമാവുന്നതിനിടെ പൂരം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധനമാണ് ഉയരുന്നത്. കാണികളെ ഒഴിവാക്കി പൂരം നടത്താനും ആലോചനയുണ്ട്. ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിച്ചേക്കും.
മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണ് എന്ന നിലപാടിലാണ് നിലവില്‍ ദേവസ്വങ്ങള്‍ എത്തിയിരിക്കുന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് ദേവസ്വങ്ങള്‍ മുന്നോട്ടുവെച്ചത്.
ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ആളുകള്‍ തിങ്ങി നില്ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാന്‍. ഇതുവഴി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ സംഘാടകര്‍ തയ്യാറാകാനാണ് സാധ്യത.
- TAGS:
- Thrissur Pooram
- TRISSUR