പ്രതിപക്ഷ നേതൃസ്ഥാനം തള്ളാതെ തിരുവഞ്ചൂര്‍; ‘എന്റെ വ്യക്തിപരമായ താല്പര്യം പ്രശ്നമല്ല’
പ്രതിപക്ഷ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതില്‍ വ്യക്തി താല്പര്യങ്ങള്ക്ക് പ്രസക്തിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തീരുമാനം കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പ്രതിപക്ഷ നേതൃത്വസ്ഥാനത്തേക്ക് എത്തുമോയെന്നതില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. തന്റെ വ്യക്തിപരമായ താല്പര്യങ്ങള് അതിനകത്ത് പ്രശ്നമല്ല. കൂട്ടായ തീരുമാനമായിരിക്കും എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആര്യാടന് മുഹമ്മദിന്റെ വീട്ടില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്ന കാര്യവും തിരുവഞ്ചൂര്‍ നിഷേധിച്ചു. യോഗം ചേര്‍ന്നുവെന്നത് തെറ്റാണെന്നും ആര്യാടന് മുഹമ്മദിന് നേരിട്ട വിഷമത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയതാണെന്നുമായിരുന്നു വിശദീകരണം. ‘അത് തെറ്റിദ്ധരിച്ചതാണ്. […]

പ്രതിപക്ഷ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതില്‍ വ്യക്തി താല്പര്യങ്ങള്ക്ക് പ്രസക്തിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തീരുമാനം കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പ്രതിപക്ഷ നേതൃത്വസ്ഥാനത്തേക്ക് എത്തുമോയെന്നതില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. തന്റെ വ്യക്തിപരമായ താല്പര്യങ്ങള് അതിനകത്ത് പ്രശ്നമല്ല. കൂട്ടായ തീരുമാനമായിരിക്കും എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ആര്യാടന് മുഹമ്മദിന്റെ വീട്ടില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്ന കാര്യവും തിരുവഞ്ചൂര്‍ നിഷേധിച്ചു. യോഗം ചേര്‍ന്നുവെന്നത് തെറ്റാണെന്നും ആര്യാടന് മുഹമ്മദിന് നേരിട്ട വിഷമത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയതാണെന്നുമായിരുന്നു വിശദീകരണം.
‘അത് തെറ്റിദ്ധരിച്ചതാണ്. മുതിര്‍ന്ന നേതാവ് ആര്യാടന് മുഹമ്മദിന് വന്ന വഴി ചെറിയ വിഷയം ഉണ്ടായി. അത് തിരക്കാന്‍ ചെന്നതാണ്. അദ്ദേഹവുമായി സംസാരിച്ചു. പല നേതാക്കളും പല ഘട്ടത്തിലായി വന്നതാണ്. അല്ലാതെ ഒരുമിച്ച് ചെന്ന് ഒരുമിച്ച് ചര്‍ച്ച ചെയ്തു അങ്ങനെയല്ല.’ തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന് നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.