Top

തലസ്ഥാനത്തെ തിരിച്ചടി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വാക്‌പോര്; ജില്ലാ കോര്‍കമ്മിറ്റി വിളിച്ച് സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി അവലോകന യോഗത്തില്‍ വാക്‌പോര്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമര്‍ശനം. കഴക്കൂട്ടത്തെ പാരജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതാണെന്ന വിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. നെടുമങ്ങാട് വോട്ട് കുറഞ്ഞതിലും മണ്ഡലം കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെതിരേയും സ്ഥാനാര്‍ത്ഥി ജെ ആര്‍ പത്മകുമാര്‍ രംഗത്തെത്തി. മുന്‍ ജില്ലാ പ്രസിഡണ്ടും എസ് സുരേഷും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോര്‍കമ്മിറ്റി വിളിച്ച് വീഴ്ച്ച ചര്‍ച്ചചെയ്യാന്‍ കെ സുരേന്ദ്രന്‍ നിര്‍ദേശിച്ചു. നേമത്തടക്കം […]

9 May 2021 8:09 PM GMT

തലസ്ഥാനത്തെ തിരിച്ചടി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വാക്‌പോര്; ജില്ലാ കോര്‍കമ്മിറ്റി വിളിച്ച് സുരേന്ദ്രന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി അവലോകന യോഗത്തില്‍ വാക്‌പോര്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമര്‍ശനം.

കഴക്കൂട്ടത്തെ പാരജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതാണെന്ന വിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. നെടുമങ്ങാട് വോട്ട് കുറഞ്ഞതിലും മണ്ഡലം കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെതിരേയും സ്ഥാനാര്‍ത്ഥി ജെ ആര്‍ പത്മകുമാര്‍ രംഗത്തെത്തി. മുന്‍ ജില്ലാ പ്രസിഡണ്ടും എസ് സുരേഷും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോര്‍കമ്മിറ്റി വിളിച്ച് വീഴ്ച്ച ചര്‍ച്ചചെയ്യാന്‍ കെ സുരേന്ദ്രന്‍ നിര്‍ദേശിച്ചു.

നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകള്‍ ചോര്‍ന്നെന്നും യോഗം വിലയിരുത്തി. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച ജില്ലാ പ്രസിഡണ്ടും വിവി രാജേഷിന് പാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തല്‍. ബിജെപി ശക്തികേന്ദ്രങ്ങളായ ഒമ്പത് വാര്‍ഡുകളില്‍ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് തനിക്ക് കിട്ടിയെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എസ് സുരേഷിനെ പ്രകോപിപ്പിച്ചു.

2016 ലും തുടര്‍ന്നും ബിഡിജെഎസ് പിന്തുണ കൊണ്ട് കിട്ടിയ സമുദായ വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല. ഇത് എല്‍ഡിഎഫിലേക്ക് പോവുകയായിരുന്നുവെന്നാണ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Next Story