Top

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ; മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. കൊല്ലത്ത് എം സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാവും. വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ഇവിടെ ത്രികോണ പോരാട്ടമായിരിക്കും നടക്കുക. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. എസ്എസ് ലാലുമാണ് മത്സരിക്കുന്നത്. ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സീറ്റ് നല്‍കണമെന്നുമുള്ള ഉറച്ച നിലപാടില്‍ തന്നെയായിരുന്നു ബിജെപി […]

17 March 2021 1:36 AM GMT

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ; മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
X

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. കൊല്ലത്ത് എം സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാവും.

വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ഇവിടെ ത്രികോണ പോരാട്ടമായിരിക്കും നടക്കുക. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. എസ്എസ് ലാലുമാണ് മത്സരിക്കുന്നത്.

ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സീറ്റ് നല്‍കണമെന്നുമുള്ള ഉറച്ച നിലപാടില്‍ തന്നെയായിരുന്നു ബിജെപി ദേശീയ നേതൃത്വം. മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭ ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രനും പ്രതികരണം.

കേരളത്തില്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തന്റേതെന്നും താന്‍ മത്സരിച്ചാല്‍ കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ സന്നദ്ധത അറിയിച്ചതെന്നും ഇന്ത്യയില്‍ ബിജെപിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കരുത്തനായ നേതാവ് മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു. മത്സരിക്കാന്‍ താന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Next Story