Top

‘കോണ്‍ഗ്രസ് പ്രവര്‍ത്തന സംസ്‌കാരം മാറ്റണം’; സോഷ്യലിസ്റ്റ് രാഷ്ട്രീയം പറയണമെന്ന് ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തന സംസ്‌കാരം മാറ്റണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സിപിഐഎം അവരുടെ തൊഴിലാളി രാഷ്ടീയവും ബിജെപി ഹിന്ദുത്വ രാഷ്ട്രീയവുമാണ് പറയുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ കോണ്‍ഗ്രസ് ഇന്ന് ആ രാഷ്ട്രീയം പറയുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. ആര്‍എസ്പി ചില നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലെത്തിയതെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പുറത്ത് യുഡിഎഫ് വിടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മുന്നണിയുടെ പ്രധാന കക്ഷി […]

7 May 2021 10:05 PM GMT

‘കോണ്‍ഗ്രസ് പ്രവര്‍ത്തന സംസ്‌കാരം മാറ്റണം’; സോഷ്യലിസ്റ്റ് രാഷ്ട്രീയം പറയണമെന്ന് ഷിബു ബേബി ജോണ്‍
X

കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തന സംസ്‌കാരം മാറ്റണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സിപിഐഎം അവരുടെ തൊഴിലാളി രാഷ്ടീയവും ബിജെപി ഹിന്ദുത്വ രാഷ്ട്രീയവുമാണ് പറയുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ കോണ്‍ഗ്രസ് ഇന്ന് ആ രാഷ്ട്രീയം പറയുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

ആര്‍എസ്പി ചില നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലെത്തിയതെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പുറത്ത് യുഡിഎഫ് വിടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മുന്നണിയുടെ പ്രധാന കക്ഷി തിരുത്തുന്നുവെന്ന സന്ദേശമാണ് ഘടകക്ഷികളും സാധാരണ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷിബു ബേബി ജോണിന്റെ പ്രതികരണം-

കോണ്‍ഗ്രസ് പാര്‍ട്ടി എന്ന നിലക്ക് പോസിറ്റീവായിട്ടാണ് കാര്യങ്ങളെ കാണുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പരാജയം കഴിഞ്ഞാല്‍ അവിടെ വിഴുപ്പലക്കലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്ന സാഹചര്യമാണ് കണ്ടിട്ടുള്ളത്. ഗൗരവം ഉള്‍കൊണ്ടു എന്ന് വേണം അനുമാനിക്കാന്‍. പ്രാവര്‍ത്തികമാവുമോയെന്ന കാത്തിരുന്ന് കാണാം.

ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച ദിവസത്തെ സംഭവവികാസങ്ങള്‍ ലജ്ജാകരമാണ്. അതിന് ശേഷമെന്തായാലും കാര്യങ്ങള്‍ ഗൗരവത്തോടെ എടുത്തുവെന്നത് നല്ലതാണ്. ഗ്രൂപ്പ് യോഗം മാത്രമല്ല, വാളെടുത്തവരൊക്കെ വേട്ടക്കാരനെന്ന നിലയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും പോകാന്‍ കഴിയില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുകയാണ്. അത് ഏത് കാലത്ത് പഴയ സാഹചര്യത്തിലേക്ക് തിരിച്ചുവരുമെന്ന് സംശയത്തിലുള്ള സാഹചര്യമാണ്. നിരീക്ഷകര്‍ക്കറിയാം.

ഒരു വ്യക്തിയെ മാറ്റുന്നത് കൊണ്ട് തീരില്ല. പ്രവര്‍ത്തന സംസ്‌കാരം പൂര്‍ണമായും മാറ്റണം. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അവര്‍ പറയണം. ഇടതുപക്ഷത്തെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം പ്രവര്‍ത്തിയുമായി ബന്ധമില്ലെങ്കിലും അത് തൊഴിലാളി രാഷ്ട്രീയമാണ്. ബിജെപി ഹിന്ദുത്വയായിരിക്കാം.ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ പാര്‍ട്ടി ഇന്ന് ആ രാഷ്ട്രീയം പറയുന്നില്ല. എവിടെ നില്‍ക്കുന്നുവെന്ന് പറയുന്നില്ല. എങ്ങനെയാണ് വോട്ടറെ ആകര്‍ഷിക്കുക.

ആര്‍എസ്പി ചില രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലെത്തിയത്. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പുറത്ത് അതെല്ലാം മാറും എന്ന് അനുമാനിക്കേണ്ട. മുന്നണിയെ നയിക്കുന്ന പ്രധാന കക്ഷി തിരുത്തുന്നു എന്ന സന്ദേശമാണ് ഘടകകക്ഷികളും സാധാരണ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.

Next Story