Top

‘അഭിപ്രായം പറയുന്നവരെ ആനപ്പക വെച്ച് ഒതുക്കുന്നത് അംഗീകരിക്കില്ല’; കോണ്‍ഗ്രസ് ശുദ്ധീകരിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടി ശുദ്ധീകരിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസില്‍ അഭിപ്രായം ചോദിക്കുന്നവരെ ആനപ്പക വെച്ച് അടിച്ചമര്‍ത്താന്‍ നോക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം- “അരൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാപരമായ പിഴവ് ഉണ്ടായിട്ടില്ല. കേരളത്തില്‍ യുഡിഎഫിന് തെരഞ്ഞെടുപ്പിന് ഒരുമാസക്കാലം ഉണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ രാഷ്ട്രീയ കാര്യസമിതി വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിലയിരുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയം […]

3 May 2021 4:32 AM GMT

‘അഭിപ്രായം പറയുന്നവരെ ആനപ്പക വെച്ച് ഒതുക്കുന്നത് അംഗീകരിക്കില്ല’; കോണ്‍ഗ്രസ് ശുദ്ധീകരിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍
X

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടി ശുദ്ധീകരിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസില്‍ അഭിപ്രായം ചോദിക്കുന്നവരെ ആനപ്പക വെച്ച് അടിച്ചമര്‍ത്താന്‍ നോക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം-

“അരൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാപരമായ പിഴവ് ഉണ്ടായിട്ടില്ല. കേരളത്തില്‍ യുഡിഎഫിന് തെരഞ്ഞെടുപ്പിന് ഒരുമാസക്കാലം ഉണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ രാഷ്ട്രീയ കാര്യസമിതി വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിലയിരുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും പാഠം പഠിച്ച് തിരുത്തണം. കേരളത്തിലെ പ്രതിപക്ഷ നേതാവ് പലകാലങ്ങളായി ഉയര്‍ത്തി കൊണ്ട് വന്ന വിഷയത്തില്‍ പാര്‍ട്ടി പിന്തുണ ലഭിച്ചട്ടില്ല. കെപിസിസി പ്രസിഡണ്ടോ സമിതികളോ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടില്ല. അടിച്ചമര്‍ത്തിയത് കൊണ്ട് കാര്യമില്ല. പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെ ആനപ്പക വെച്ച് ഒതുക്കുന്ന രാഷ്ട്രീയ ശൈലി അംഗീകരിച്ച് പോകാന്‍ സാധിക്കില്ല. പാര്‍ട്ടി ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയിലെ രണ്ടാം നിര ഏറ്റെടുക്കണം.”ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിക്ക് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ആലപ്പുഴയിലെ പാര്‍ട്ടി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം ലിജു രാജിവെച്ചു. കണ്ണൂരിലും ഇടുക്കിലും ഇതേ സാഹചര്യമാണ്. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടിയില്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആകെയുള്ള സീറ്റില്‍ കക്ഷിനില കണക്കാക്കുമ്പോള്‍ എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല. കക്ഷി തിരിച്ച് സീറ്റ് നില കണക്കാമ്പോള്‍ സിപി ഐഎമ്മിന് 68 സീറ്റ്, സിപിഐ 17, കേരള കോണ്‍ഗ്രസ് എം 5, ജെഡിഎസ് 2, എന്‍സിപി 2, എല്‍ജെഡി 1, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, ആര്‍എസ്പിഎല്‍ 1, കെസിബി 1 എന്നിങ്ങനെയാണ് ഇടത് മുന്നണിക്ക് ലഭിച്ച സീറ്റ്.

യുഡിഎഫില്‍ കോണ്‍ഗ്രസിന് 22 സീറ്റും മുസ്ലീം ലീഗിന് 17 സീറ്റും കേരള കോണ്‍ഗ്രസിന് 2 സീറ്റും ലഭിച്ചു. ആര്‍എംപി 1, എന്‍സികെ 1, കെസിജെ 1 എന്നിങ്ങനെയാണ് നേടിയ സീറ്റുകള്‍.

Next Story