Top

‘സുരേന്ദ്രനും മുരളീധരനും ജനവിശ്വാസം തകര്‍ത്തു; ഈ നേതൃത്വവുമായി മുന്നോട്ട് പോകാനാകില്ല’; കേന്ദ്രത്തിന് പരാതിയുമായി മുതിര്‍ന്ന നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യത്തിലേക്ക് താഴ്ന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നല്‍കി മുതിര്‍ന്ന നേതാക്കള്‍. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനുമെതിരെയാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ കേന്ദ്ര നേതൃത്വത്തിന് ഇ മെയില്‍ വഴി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന ഭാരവാഹി യോഗത്തില്‍ സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തെ നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല, പിന്നാലെയാണ് ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് […]

7 May 2021 8:51 PM GMT

‘സുരേന്ദ്രനും മുരളീധരനും ജനവിശ്വാസം തകര്‍ത്തു; ഈ നേതൃത്വവുമായി മുന്നോട്ട് പോകാനാകില്ല’; കേന്ദ്രത്തിന് പരാതിയുമായി മുതിര്‍ന്ന നേതാക്കള്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യത്തിലേക്ക് താഴ്ന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നല്‍കി മുതിര്‍ന്ന നേതാക്കള്‍. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനുമെതിരെയാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ കേന്ദ്ര നേതൃത്വത്തിന് ഇ മെയില്‍ വഴി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന ഭാരവാഹി യോഗത്തില്‍ സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തെ നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല, പിന്നാലെയാണ് ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്.

ബിജെപി അധ്യക്ഷന്‍ നഡ്ഡക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കുമാണ് പരാതി. നേതൃമാറ്റമാണ് പരാതിയിലെ പ്രധാന ആവശ്യം. നേതൃമാറ്റം നടത്തി ബിജെപിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കണമെന്നാണ് പ്രധാന ആവശ്യം. കെ സുരേന്ദ്രനും വി മുരളീധരനും ജനങ്ങളിലുള്ള വിശ്വാസം തകര്‍ത്തെന്നും വോട്ട് മറിച്ചുകൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന ചിന്ത തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളിലുണ്ടായതായും പരാതിയില്‍ പറയുന്നു.

90 മണ്ഡലങ്ങളില്‍ 1991 നേക്കാള്‍ ബിജെപിയെ പിറകോട്ട് കൊണ്ട് പോകുന്ന വോട്ട് കച്ചവടമാണെന്നാണ് ആക്ഷേപം. 1991 ലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ട് കച്ചവടം നടത്തിയതായി ആരോപണമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കൂട്ടിയതിനൊപ്പം 2016 ല്‍ നേമത്ത് ഒ രാജഗോപാലിന് ജയം നേടി. എന്നാല്‍ ഇത്തവണ കൈയ്യിലുള്ള സീറ്റും നഷ്ടമായതായി സുരേന്ദ്ര വിരുദ്ധ പക്ഷം ചൂണ്ടികാട്ടുന്നു. വിശ്വാസ്യത തകര്‍ത്ത നേതൃത്വത്തിന് കീഴില്‍ ബിജെപിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. നേതൃമാറ്റമുണ്ടായാല്‍ മാത്രമെ വിട്ടു നില്‍ക്കുന്ന നേതാക്കളുള്‍പ്പെടെ തിരിച്ചുവരൂ, ഇല്ലെങ്കില്‍ മത്സരിക്കാന്‍ പോലും ആളെ കിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടികാട്ടുന്നു. ഇ ശ്രീധരനെ പോലും വിജയിപ്പിക്കാന്‍ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പരാജയമാണെന്നും ആരോപിക്കുന്നു.

Next Story