Top

കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; പുതിയ ടീമുമായി രണ്ടാം പിണറായി മന്ത്രി സഭ

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെകെ ശൈലജയെ മാത്രം നിലനിര്‍ത്താനാണ് ആലോചന. ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക് പരിഗണനയില്‍ ഉണ്ട്. നേരത്തെ എല്ലാം പുതുമുഖങ്ങള്‍ എന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ 60000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കെകെ ശൈലജയെ എങ്ങനെ ഒഴിവാക്കും എന്ന ആലോചന നടന്നിരുന്നു. തുടര്‍ന്നാണ് കെകെ ശൈലജയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഇതിന് പുറമേ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വി […]

17 May 2021 12:46 AM GMT

കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; പുതിയ ടീമുമായി രണ്ടാം പിണറായി മന്ത്രി സഭ
X

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെകെ ശൈലജയെ മാത്രം നിലനിര്‍ത്താനാണ് ആലോചന. ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക് പരിഗണനയില്‍ ഉണ്ട്.

നേരത്തെ എല്ലാം പുതുമുഖങ്ങള്‍ എന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ 60000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കെകെ ശൈലജയെ എങ്ങനെ ഒഴിവാക്കും എന്ന ആലോചന നടന്നിരുന്നു. തുടര്‍ന്നാണ് കെകെ ശൈലജയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ഇതിന് പുറമേ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍ ,പി രാജീവ് ,എം ബി രാജേഷ്, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ സജി ചെറിയാന്‍ എന്നിവരുടെ പേരും പരിഗണനയില്‍ ഉണ്ട്.

എന്നാല്‍ അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മാത്രമായിരിക്കും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ചും ഇന്നും അനന്തിമ തീരുമാനം ഉണ്ടാവും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ്് മുഖ്യമന്ത്രി ഘടകകക്ഷികളുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു.

പ്രധാന വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് സിപിഐ യോഗത്തെ അറിയിക്കും. ആദ്യ ടേം ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിലും അന്തിമ തീരുമാനവും ഇന്നുണ്ടാകും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ചര്‍ച്ചകളുടെ അവസാനഘട്ടത്തിലും കേരള കോണ്‍ഗ്രസ് എം ആവര്‍ത്തിക്കുന്നതില്‍ സിപിഎമ്മിനും, സിപിഐയ്ക്കും അതൃപ്തിയുണ്ട്. ഒരു മന്ത്രിയായാല്‍ പ്രധാനപ്പെട്ട വകുപ്പ് ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള കോണ്‍ഗ്രസ് എം രണ്ട് സീറ്റില്‍ സമ്മര്‍ദ്ധം ചൊലുത്തുന്നത്.

Next Story