Top

ഡിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്ന് സതീശന്‍ പാച്ചേനി

കണ്ണൂരിലെ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി. കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നുംയുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി വിലയിരുത്തി. കോണ്‍ഗ്രസ് അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും സതീശന്‍ പാച്ചേനി മുന്നോട്ട് വെച്ചു. കൂത്തുപറമ്പും അഴീക്കോടും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പരാജയഭാരം നേതൃത്വത്തിന് ഉണ്ട്. അനിവാര്യമായ മാറ്റം കണ്ണൂരിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വാധീനമേഖലകളില്‍ വോട്ട് നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് […]

3 May 2021 1:01 AM GMT

ഡിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്ന് സതീശന്‍ പാച്ചേനി
X

കണ്ണൂരിലെ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി. കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും
യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി വിലയിരുത്തി.

കോണ്‍ഗ്രസ് അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും സതീശന്‍ പാച്ചേനി മുന്നോട്ട് വെച്ചു. കൂത്തുപറമ്പും അഴീക്കോടും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പരാജയഭാരം നേതൃത്വത്തിന് ഉണ്ട്. അനിവാര്യമായ മാറ്റം കണ്ണൂരിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വാധീനമേഖലകളില്‍ വോട്ട് നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായോ എന്ന് പരിശോധിക്കും. സംസ്ഥാന തലം മുതല്‍ അഴിച്ചുപണി വേണം. ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാര്‍. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്.’ രാജി സന്നദ്ധത അറിയിച്ച് സതീശന്‍ പാച്ചേനി പറഞ്ഞു.

ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുവെന്നാരോപിച്ച് പാച്ചേനി ബൂത്ത് തലത്തില്‍ പരിശോധന നടത്തി കാര്യങ്ങള്‍ നടത്തുമെന്നും പറഞ്ഞു.

‘ബിജെപിയുടെ ഒരു വിഭാഗം ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് മറിച്ചു. അടിത്തട്ടിലെ പ്രവര്‍ത്തനം കേഡര്‍ സംവിധാനത്തിലേക്ക മാറണം. ഇതുകൊണ്ടൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിക്കുന്നില്ല.ഠ സതീശന്‍ പാച്ചേനി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മത്സരിക്കുന്ന പാച്ചേനി ഇത്തവണ വലിയ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 1660 വോട്ടിനാണ് പാച്ചേനി മണ്ഡലത്തില്‍ കടന്നപ്പള്ളിക്കെതിരെ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 1196 വോട്ടിനും.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് ചെയ്ത പാച്ചേനി പിന്നെപ്പിന്നെ പിറകോട്ട് പോവുകയായിരുന്നു. മുണ്ടേരി പഞ്ചായത്തില്‍ തുടക്കത്തില്‍ ലീഡ് നേടിയ അദ്ദേഹം ചേലോറയെത്തുമ്പോള്‍ കടന്നപ്പള്ളി കയറി. പിന്നെ എടക്കാട്, എളയാവൂര്‍ ഡിവിഷനിലെല്ലാം കടന്നപ്പള്ളിയുടെ ഭൂരിപക്ഷം അയ്യായിരത്തോളമായി. അതേ സമയം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നല്ല ഭൂരിപക്ഷം പിടിക്കാമെന്ന ആലോചനയും ഫലം കണ്ടില്ല.

Next Story