‘ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാ… ഈ ചോര കോണ്ഗ്രസിനുള്ളതാ’; പാര്‍ട്ടി വിട്ടേക്കുമെന്ന പ്രചാരണത്തില്‍ വികാരഭരിതനായി നേതാവ്
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് കൂടിയായ ശരത്ചന്ദ്ര പ്രസാദ്. തന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രചാരണത്തിന് പിന്നിലെന്നും ശരദ് ചന്ദ്ര പ്രസാദിന്റെ ചോര കോണ്‍ഗ്രസിനുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. വളരെ വൈകാരികമായിട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്. എന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന് ഇന്നലെ മുതല്‍ പടച്ചുവിട്ട സാധനമാണ്. 78 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. ഞാന്‍ കെപിസിസി […]

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് കൂടിയായ ശരത്ചന്ദ്ര പ്രസാദ്. തന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രചാരണത്തിന് പിന്നിലെന്നും ശരദ് ചന്ദ്ര പ്രസാദിന്റെ ചോര കോണ്‍ഗ്രസിനുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. വളരെ വൈകാരികമായിട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.
എന്റെ നേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന് ഇന്നലെ മുതല്‍ പടച്ചുവിട്ട സാധനമാണ്. 78 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. ഞാന്‍ കെപിസിസി ഭാരവാഹിയാണ് 28 വര്‍ഷമായിട്ട്. എന്റെ വീട്ടിലെ വസ്തുതര്‍ക്കത്തിന് വേണ്ടിയല്ല എന്റെ മാര്കിസ്റ്റുകാര് കൊല്ലാന്‍ നോക്കിയത്. എന്തൊരു നാണക്കേടാണ് പ്രചാരണം. മഹാത്മാഗാന്ധി എന്റെ വികാരമാണ്. ഇന്ദിരാഗാന്ധി എന്റെ പ്രചോദനമാണ്. കെ കരുണാകരന് എന്റെ രാഷ്ട്രീയ ഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തില്‍. ഞാന്‍ കോണ്‍ഗ്രസല്ല എന്ന് പറയാന്‍ ഇന്ന് ഈ കോണ്‍ഗ്രസ് പാര്‍ട്ടില്‍ ഇന്ത്യയില്‍ ആരുമില്ല. അവസാനം വരെ കോണ്‍ഗ്രസാണ്. എന്റെ ശരീരത്തില്‍ വാരികുന്തം കയറ്റി ഇറക്കിയപ്പോഴും ഞാന്‍ വിളിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിന്ദാബാദ്, കെഎസ്യു സിന്ദാബാദ് എന്നാണ്. എന്നെ അപമാനിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. ഈ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ്.- ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
ശരത് ചന്ദ്ര പ്രസാദ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കുമെന്നായിരുന്നു പ്രചാരണം. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ബിജെപിയില്‍ എതിര്‍പ്പ് ശക്തമാണ്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് മത്സരിച്ചാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന് ഭീഷണി മുഴക്കിയെന്നാണ് ശോഭാ സുരേന്ദ്രന് പക്ഷം ആരോപിക്കുന്നത്.