ബിജെപി പ്രചാരണം ആര്‍എസ്എസ് നയിക്കും; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍എസ്എസിനെ രംഗത്തിറക്കാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പുറമേയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും ആര്‍എസ്എസ് നേതാക്കളായ സംയോജകരേയും സഹസംയോജകരേയും ഇറക്കാനുള്ള തീരുമാനം. ജില്ലകളില്‍ സംസ്ഥാന വിഭാഗം നേതാക്കളും നിയോജകമണ്ഡലങ്ങളില്‍ ജില്ലാ നേതാക്കളുമാണ് സംയോജകര്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 28, മാര്‍ച്ച് 15 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പരമാവധി വോട്ടര്‍മാരെ ചേര്‍ക്കുക, സംഘപരിവാര്‍ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ചേര്‍ക്കുക എന്നിവയാണ് ചുമതല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ആര്‍എസ്എസിന് അഭിപ്രായം പറയാം. എന്നാല്‍ നിയന്ത്രണങ്ങളുണ്ട്. വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങള്‍ നടത്തുകയോ പാടില്ലെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

തെരഞ്ഞെടുപ് പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഇറക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിക്കുമായിരിന്നിട്ടും കിട്ടാതെ പോയ വോട്ടുകള്‍ ഇത്തവണ ചെയ്യിക്കണമെന്ന് പ്രവര്‍ത്തകരോട് ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News