Top

‘നന്ദിയുണ്ട്, മന്ത്രിയാവുമെന്നതെല്ലാം പിന്നീട്’; റോഷി അഗസ്റ്റിന്‍

ഇടുക്കിയിലെ വിജയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്നും മന്ത്രി സ്ഥാനമെല്ലാം പിന്നീടുള്ള കാര്യമാണെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നന്ദിയുണ്ട്. സര്‍വ്വശക്തനായ ദൈവത്തിനോട് നന്ദി പറയുന്നു. ജനങ്ങള്‍ കൈവിട്ടില്ല.എന്റെ പ്രവര്‍ത്തനം ഇനിയും തുടരും. രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനം തുടരും. മന്ത്രിയാവുമോയെന്നതെല്ലാം പിന്നീടുള്ള ആലോചനകളാണ്.’ റോഷി അഗസ്റ്റിന്‍ നാലഞ്ച് പഞ്ചായത്തുകള്‍ ഇനിയും എണ്ണാനുണ്ട്. പാലായില്‍ തടസമുണ്ടാവില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അവസാന റൗണ്ടില്‍ 5579 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിനുള്ളത്. […]

2 May 2021 1:55 AM GMT

‘നന്ദിയുണ്ട്, മന്ത്രിയാവുമെന്നതെല്ലാം പിന്നീട്’; റോഷി അഗസ്റ്റിന്‍
X

ഇടുക്കിയിലെ വിജയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്നും മന്ത്രി സ്ഥാനമെല്ലാം പിന്നീടുള്ള കാര്യമാണെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നന്ദിയുണ്ട്. സര്‍വ്വശക്തനായ ദൈവത്തിനോട് നന്ദി പറയുന്നു. ജനങ്ങള്‍ കൈവിട്ടില്ല.എന്റെ പ്രവര്‍ത്തനം ഇനിയും തുടരും. രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനം തുടരും. മന്ത്രിയാവുമോയെന്നതെല്ലാം പിന്നീടുള്ള ആലോചനകളാണ്.’ റോഷി അഗസ്റ്റിന്‍

നാലഞ്ച് പഞ്ചായത്തുകള്‍ ഇനിയും എണ്ണാനുണ്ട്. പാലായില്‍ തടസമുണ്ടാവില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അവസാന റൗണ്ടില്‍ 5579 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിനുള്ളത്. പേരാമ്പ്രയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനും വിജയിച്ചു. 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. പാലായില്‍ മാണി സി കാപ്പന്‍ ലീഡ് നില ഉയര്‍ത്തി വിജയത്തിലേക്കടുക്കുകയാണ്.

Next Story