Top

വടകരയില്‍ ആര്‍എംപി മത്സരിക്കും;’ യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും’; സ്ഥാനാര്‍ത്ഥി ഉടന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരരംഗത്തുണ്ടാവുമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രതികരിച്ചു. അതേസമയം ആരായിരിക്കും വടകരയില്‍ നിന്നും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കുകയെന്നതില്‍ വ്യക്തത വന്നിട്ടില്ല. കെകെ രമ സ്ഥാനാര്‍ത്ഥിയാവണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് എന്‍ വേണു പറഞ്ഞു. ഇത്തവണ വടകരകരയില്‍ ആര്‍എംപിയെ പിന്തുണക്കാനാണ് യുഡിഎഫ് നീക്കമെന്നാണ് സൂചന. ആര്‍എംപി നേതാക്കളുമായി ഇക്കാര്യത്തില്‍ യുഡിഎഫ് പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് വിവരം. വടകരയില്‍ കെകെ രമ […]

23 Jan 2021 8:47 PM GMT

വടകരയില്‍ ആര്‍എംപി മത്സരിക്കും;’ യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും’; സ്ഥാനാര്‍ത്ഥി ഉടന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരരംഗത്തുണ്ടാവുമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രതികരിച്ചു.

അതേസമയം ആരായിരിക്കും വടകരയില്‍ നിന്നും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കുകയെന്നതില്‍ വ്യക്തത വന്നിട്ടില്ല. കെകെ രമ സ്ഥാനാര്‍ത്ഥിയാവണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് എന്‍ വേണു പറഞ്ഞു.

ഇത്തവണ വടകരകരയില്‍ ആര്‍എംപിയെ പിന്തുണക്കാനാണ് യുഡിഎഫ് നീക്കമെന്നാണ് സൂചന. ആര്‍എംപി നേതാക്കളുമായി ഇക്കാര്യത്തില്‍ യുഡിഎഫ് പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് വിവരം. വടകരയില്‍ കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണിയായിരുന്നു വടകരയില്‍ ജനവിധി തേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയ
ത്. കെകെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.

ജെഡിയുവിനായിരുന്നു യുഡിഎഫ് വടകര സീറ്റ് നല്‍കിയിരുന്നത്. ജെഡിയു മുന്നണി വിട്ടത് ആര്‍എംപിയിലൂടെ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജെഡിയുവിന്റെ ശക്തികേന്ദ്രങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് ലീഡ് നേടാനായത് യുഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

Next Story