വയനാട് രാഹുല്‍ഗാന്ധി ടീമിന്റെ രഹസ്യസര്‍വ്വേ; കല്‍പ്പറ്റയിലേക്ക് ടി സിദ്ധിഖ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയുടെ ജനവിധി അറിയാന്‍ രാഹുല്‍ ഗാന്ധി ടീമിന്റെ രഹസ്യ സര്‍വ്വേ. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് സര്‍വ്വേ. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നും മണ്ഡലത്തില്‍ നിന്നും ചെറിയ തിരിച്ചടികള്‍ പരിഹരിച്ചുപോവുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം. 2019 ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം ബഹുദൂരം മുന്നിലാണ്. മണ്ഡലങ്ങളിലെ വിജയസാധ്യതയാണ് സര്‍വ്വേയിലൂടെ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഏജന്‍സിക്കാണ് ചുമതല.ഇവിടങ്ങളിലെ പ്രതികൂല, അനുകൂല ഘടകങ്ങള്‍ വിലയിരുത്തും.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ […]

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയുടെ ജനവിധി അറിയാന്‍ രാഹുല്‍ ഗാന്ധി ടീമിന്റെ രഹസ്യ സര്‍വ്വേ. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് സര്‍വ്വേ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നും മണ്ഡലത്തില്‍ നിന്നും ചെറിയ തിരിച്ചടികള്‍ പരിഹരിച്ചുപോവുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം. 2019 ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം ബഹുദൂരം മുന്നിലാണ്.
മണ്ഡലങ്ങളിലെ വിജയസാധ്യതയാണ് സര്‍വ്വേയിലൂടെ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഏജന്‍സിക്കാണ് ചുമതല.
ഇവിടങ്ങളിലെ പ്രതികൂല, അനുകൂല ഘടകങ്ങള്‍ വിലയിരുത്തും.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഇടപെട്ടേക്കില്ല. എന്നാല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട്് നേതൃത്വം പരിഗണിക്കും.
കല്‍പ്പറ്റയില്‍ നിന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉയരുന്നുണ്ട്. കൊയിലാണ്ടിയില്‍ നിന്നോ കല്‍പ്പറ്റയില്‍ നിന്നോ മുല്ലപ്പള്ളി മത്സരിച്ചിക്കുമെന്നാണ് സൂചന. ഇതിന് പുറമേ ടി സിദ്ധിഖിന്റെ പേരും ഇവിടെ പരിഗണനയില്‍ ഉണ്ട്.
മാനന്തവാടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പികെ ജയലക്ഷ്മിയാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഒന്നാമത്.