ഇരിങ്ങാലക്കുടയില്‍ ആര് ബിന്ദുവിനെ മത്സരിപ്പിക്കാന്‍ നീക്കം; യുപി ജോസഫിന് ഇത്തവണ സീറ്റില്ല; ഗുരുവായൂര്‍ സീറ്റിന് ബേബി ജോണും അക്ബറും തമ്മില്‍ മത്സരം
ഗുരുവായൂര്‍ സീറ്റില്‍ നിന്ന് കെവി അബ്ദുള്‍ഖാദറിനെ മാറ്റാനും നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റിനായി മത്സരം നടക്കുക ബേബി ജോണ്‍, ചാവക്കാട് ഏരിയ സെക്രട്ടറി അക്ബര്‍ എന്നിവര്‍ തമ്മിലായിരിക്കും.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിക്കാന്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദുവിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന് സൂചന. ഈ സീറ്റിലേക്ക് ആദ്യം പരിഗണിച്ച യുപി ജോസഫിന് സീറ്റ് നല്‍കാതെ പകരം ബിന്ദുവിനെ കളത്തിലിറക്കാനാണ് സിപിഐഎം പദ്ധതി. തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായിരുന്നു ബിന്ദു.
ഗുരുവായൂര്‍ സീറ്റില്‍ നിന്ന് കെവി അബ്ദുള്‍ഖാദറിനെ മാറ്റാനും നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റിനായി മത്സരം നടക്കുക ബേബി ജോണ്‍, ചാവക്കാട് ഏരിയ സെക്രട്ടറി അക്ബര്‍ എന്നിവര്‍ തമ്മിലായിരിക്കും.
മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ തരൂര്‍ മണ്ഡലത്തിലേക്ക് പരിഗണിച്ചത് അടുത്തിടെ വിവാദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മന്ത്രി എകെ ബാലന് മത്സരിച്ചേക്കില്ലെന്നും പകരം എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ പരിഗണിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന് പദ്ധതിയുടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്. എന്നാല്‍ ഈ വാദത്തെത്തള്ളി മന്ത്രി എകെ ബാലന് തന്നെ രംഗത്തെത്തുകയായിരുന്നു. 211 മുതല്‍ എകെ ബാലന് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന് വിജയിച്ചത്.