നിലമ്പൂരില്‍ അന്‍വറിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്; ജയിച്ചു
നിലമ്പൂരില്‍ രണ്ടാം തവണയും എല്‍ഡിഎഫ് സ്വതന്ത്രന് പിവി അന്‍വര്‍ മണ്ഡലം നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്. 2016 ലെ തെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് കൂപ്പുകുത്തി 2794 ലെത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ 77858 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത 66354 വോട്ടുമായിരുന്നു നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാട്ടിന് 12284 വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ ബാബിന് 4751 […]

നിലമ്പൂരില്‍ രണ്ടാം തവണയും എല്‍ഡിഎഫ് സ്വതന്ത്രന് പിവി അന്‍വര്‍ മണ്ഡലം നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്. 2016 ലെ തെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് കൂപ്പുകുത്തി 2794 ലെത്തി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ 77858 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത 66354 വോട്ടുമായിരുന്നു നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാട്ടിന് 12284 വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ ബാബിന് 4751 വോട്ടുമായിരുന്നു ലഭിച്ചത്.
ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാനികളിലൊരാളായിരുന്ന ആര്യാടന് മുഹമ്മദിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം അതേ നേതാവിന്റെ മകന്റെ തോല്‍വിയിലൂടെയായിരുന്നു അന്ന് യുഡിഎഫിന്റെ കൈവിട്ട് പോയത്. 2016-ല്‍ ആര്യാടന് മുഹമ്മദ് തെരഞ്ഞെടുപ്പ് കളമൊഴിഞ്ഞ് മകന് വഴിയൊരുക്കിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി എത്തിയതായിരുന്നു പിവി അന്‍വര്‍.
1967 മുതലുള്ള നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രം ആര്യാടന് മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നതുകൂടിയാണ്. 1967-മുതല്‍ നിലവിലുള്ള മണ്ഡലം പിന്നിട്ട പതിനാല് തെരഞ്ഞെടുപ്പുകളില്‍ പത്തിലും മത്സരിച്ച ആര്യാടന് മുഹമ്മദിന് എട്ട് വിജയങ്ങളും രണ്ട് തോല്‍വിയുമാണ് നിലമ്പൂര്‍ നല്‍കിയത്. 1977, 1980 തെരഞ്ഞെടുപ്പുകളിലും 1987- 2011 വരെ തുടര്‍ച്ചയായ ആറുതെരഞ്ഞെടുപ്പുകളിലും വിജയിക്കാനായപ്പോള്‍ അടിപതറിയത് 1967-ലെ ആദ്യ തെരഞ്ഞെടുപ്പിലും 1982-ല്‍ മുന്‍മന്ത്രി ടി കെ ഹംസയോടും മാത്രമായിരുന്നു.
2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യുഡിഎഫ് നേടിയത്. 2019 ല്‍ നടന്ന വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ ഭൂരിപക്ഷം നല്കിയ മണ്ഡലമാണ് നിലമ്പൂര്‍.
നിലമ്പൂരില്‍നിന്ന് മാത്രം 62,666 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്.