‘ആലുവയിലെ പ്രമുഖ കമ്പനിയില്‍ നിന്നും വന്‍ തുക മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലെത്തി’; തന്റെ ആരോപണങ്ങള്‍ എല്ലാം നൂറു ശതമാനം ശരിയെന്ന് പി ടി തോമസ്
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ താന്‍ നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നത് തെറ്റിദ്ധാരണയെന്ന് പി ടി തോമസ്. ആലുവയിലെ ഒരു പ്രമുഖ കമ്പനിയില്‍ നിന്നും വലിയൊരു തുക മകളുടെ കമ്പനിയിലേക്ക് എത്തിയതായി തെളിഞ്ഞു. തന്റെ ആരോപണം നൂറു ശതമാനം ശരിയാണെന്നതിന്റെ തെളിവാണിതെന്നും പി ടി തോമസ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ എല്ലാം മറനീക്കി പുറത്തുവരുമായിരുന്നു. എന്നാല്‍ അനിയന് ബാവ ചേട്ടന് ബാവ എന്ന മട്ടിലാണ് കേരളവും കേന്ദ്രവും തമ്മിലുള്ള ധാരണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമകാലിക […]

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ താന്‍ നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നത് തെറ്റിദ്ധാരണയെന്ന് പി ടി തോമസ്. ആലുവയിലെ ഒരു പ്രമുഖ കമ്പനിയില്‍ നിന്നും വലിയൊരു തുക മകളുടെ കമ്പനിയിലേക്ക് എത്തിയതായി തെളിഞ്ഞു. തന്റെ ആരോപണം നൂറു ശതമാനം ശരിയാണെന്നതിന്റെ തെളിവാണിതെന്നും പി ടി തോമസ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ എല്ലാം മറനീക്കി പുറത്തുവരുമായിരുന്നു. എന്നാല്‍ അനിയന് ബാവ ചേട്ടന് ബാവ എന്ന മട്ടിലാണ് കേരളവും കേന്ദ്രവും തമ്മിലുള്ള ധാരണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമകാലിക മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ ആരോപണത്തിന് പിന്നാലെ കമ്പനി വെബ്ബ്സൈറ്റില്‍ നിന്ന് തന്നെ അപ്രത്യക്ഷമായി. അദാനി നമ്മുടെ റേഷന്‍കടയുടെ മാനേജറാകുന്നത് പോലെയാണ് പിഡബ്ല്യുസി എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററായി പ്രവര്‍ത്തിക്കുന്നത്. ആലുവയിലെ ഒരു പ്രമുഖ കമ്പനിയില്‍ നിന്നും വലിയൊരു തുക മകളുടെ കമ്പനിയിലേക്ക് എത്തിയതായി തെളിഞ്ഞു. ഇതെല്ലാം തന്റെ ആരോപണത്തെ തുടര്‍ന്നാണ് പുറത്തുവന്നതെന്നും പിടി തോമസ് പറഞ്ഞു.
മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇതില്‍ അന്വേഷണത്തിന് ഉത്തരവിടാതിരുന്നത്. കേരള പൊലീസോ, ക്രൈബ്രാഞ്ചോ, കേന്ദ്രമോ ഇതില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ സത്യാവസ്ഥ എന്നേ പുറത്തുവരേണ്ടതായിരുന്നു. സര്‍ക്കാരിന്റെ ഇടപെടലുകൊണ്ടാണ് യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവരാത്തത്. ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നില്‍ സിപിഐഎം അജണ്ടയെന്നും പിടി തോമസ് ആരോപിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ട്വന്റി 20 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു.