Top

‘അന്വേഷണം നടത്തിയാല്‍ മാത്രം പോര, ഉത്തരം പറയണം’; ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയതില്‍ പിപി മുകുന്ദന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലേയും ഗുരുവായൂരിലേയും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയതില്‍ അതൃപ്തി പുകയുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കാരണക്കാരനെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിപി മുകുന്ദന്‍ പറഞ്ഞു. പത്രിക തള്ളിയത് ബിജെപിയെ മുള്‍മുനയില്‍ ആക്കിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മുകുന്ദന്റെ പ്രതികരണം. ‘എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് അറിയണം. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. വളരെ സൂഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ലേ. പരിശോധിച്ചാല്‍ മാത്രം പോര. […]

20 April 2021 1:22 AM GMT

‘അന്വേഷണം നടത്തിയാല്‍ മാത്രം പോര, ഉത്തരം പറയണം’; ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയതില്‍ പിപി മുകുന്ദന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലേയും ഗുരുവായൂരിലേയും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയതില്‍ അതൃപ്തി പുകയുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കാരണക്കാരനെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിപി മുകുന്ദന്‍ പറഞ്ഞു. പത്രിക തള്ളിയത് ബിജെപിയെ മുള്‍മുനയില്‍ ആക്കിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മുകുന്ദന്റെ പ്രതികരണം.

‘എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് അറിയണം. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. വളരെ സൂഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ലേ. പരിശോധിച്ചാല്‍ മാത്രം പോര. കാരണക്കാരനെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കണം. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചതിന് ഉത്തരം പറയണം. സൂഷ്മതലത്തിലെ അന്വേഷണം ആവശ്യമാണ്. കേരളത്തില്‍ മാത്രമല്ല, വിദേശത്തുള്ള പ്രവര്‍ത്തകര്‍ പോലും ഇതില്‍ ദുഃഖിതരാണ്. അവര്‍ നേതൃത്വത്തെ കുറ്റം പറയുകയാണ്. കഴിഞ്ഞത് കഴിഞ്ഞു എന്നുള്ളതല്ല.’ പിപി മുകുന്ദന്‍ പറഞ്ഞു.

പത്രിക തള്ളിയ സംഭവം പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും ഒരു സംഘടനയെന്ന തരത്തില്‍ സംഭവം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നുമായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.

‘തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ പരിശോധനയുണ്ടാവും. വീഴ്ച്ച പറ്റിയത് മനപൂര്‍വ്വമാണെന്ന് കരുതുന്നില്ല. എന്നാല്‍ സംഘടന എന്ന നിലയില്‍ വിശദമായി അത് പരിശോധിക്കും. ബുദ്ധിമുട്ടുണ്ടാക്കിയ ഒരേ ഒരു കാര്യവും, മുള്‍മുനയില്‍ നിര്‍ത്തിയതും രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥിത്വം തള്ളിയതാണ്. ഇതൊരു അപമാനമല്ല. ഹ്യൂമണ്‍ എററാണ്. സംഘടനാ പരമായി ചിലത് പരിശോധിക്കേണ്ടതുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഗുരുവായൂരിലും തലശേരിയിലും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയത് കോലിബി സഖ്യമാണെന്ന ഇടത് ആരോപണത്തിലേക്ക് വഴിവെച്ചിരുന്നു. പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിയുടെ പ്രസ്താവനയും പാര്‍ട്ടിയെ വലച്ചു. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

Next Story