‘കുന്നത്തുനാട് 30 കോടിക്ക് വിറ്റു’; ആലുവ, കളമശേരിയും അടക്കം എല്‍ഡിഎഫില്‍ പോസ്റ്റര്‍ പ്രതിഷേധം
ആലുവ, കളമശേരി, കുന്നത്തുനാട് മണ്ഡലത്തെ ചൊല്ലി എല്‍ഡിഎഫില്‍ പ്രതിഷേധം. കുന്നത്തുനാട് സീറ്റ് 30 കോടി രൂപക്ക് വിറ്റുവെന്ന് കാണിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കേസ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. ജില്ലാ കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയേറ്റോ അറിഞ്ഞുകൊണ്ടാണോ ഈ തീരുമാനമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. പാര്‍ട്ടി വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മൂന്ന മണ്ഡലങ്ങളാണ് ഇവ. ഇവിടെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനായ അഡ്വ: പിവി ശ്രീനിജിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. മുമ്പ് കോണ്‍ഗ്രസിലായിരുന്നു ശ്രീനിജന് […]

ആലുവ, കളമശേരി, കുന്നത്തുനാട് മണ്ഡലത്തെ ചൊല്ലി എല്‍ഡിഎഫില്‍ പ്രതിഷേധം. കുന്നത്തുനാട് സീറ്റ് 30 കോടി രൂപക്ക് വിറ്റുവെന്ന് കാണിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കേസ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. ജില്ലാ കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയേറ്റോ അറിഞ്ഞുകൊണ്ടാണോ ഈ തീരുമാനമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.
പാര്‍ട്ടി വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മൂന്ന മണ്ഡലങ്ങളാണ് ഇവ. ഇവിടെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനായ അഡ്വ: പിവി ശ്രീനിജിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. മുമ്പ് കോണ്‍ഗ്രസിലായിരുന്നു ശ്രീനിജന് പാര്‍ട്ടി വിട്ട് ഇടതിനൊപ്പം ചേരുകയായിരുന്നു.
ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡണ്ടുമാക്കി. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് 2000 ലേറെ മാത്രം വോട്ടിന് തോറ്റ നിലവിലെ വനിത കമ്മീഷന് അംഗം ഷിജി ശിവജിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് മണ്ഡലത്തില്‍ നിന്നും ഉയരുന്നത്.
ആലുവയില്‍ കോണ്‍ഗ്രസുമായി അടുത്ത് നില്ക്കുന്ന ആളിന്റെ ബന്ധുവിന്റെ പേര് പരിഗണിക്കുന്നുവെന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപണം ഉയര്‍ത്തിയെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.