ഡോ: പികെ ജമീല മത്സരിക്കില്ല; പ്രചരണം അസംബന്ധമെന്ന് എകെ ബാലന്
ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത തള്ളി മന്ത്രി എകെ ബാലന്. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും എകെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു. ‘വസ്തുതകള്‍ക്ക് നിരക്കുന്നതല്ല പ്രചരണം. ഒരു സ്ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് ഇന്നലെ നടന്നത്.’ എകെ ബാലന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മന്ത്രി എകെ ബാലന് മത്സരിച്ചേക്കില്ലെന്നും പകരം എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ […]

ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത തള്ളി മന്ത്രി എകെ ബാലന്. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും എകെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു.
‘വസ്തുതകള്‍ക്ക് നിരക്കുന്നതല്ല പ്രചരണം. ഒരു സ്ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് ഇന്നലെ നടന്നത്.’ എകെ ബാലന് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മന്ത്രി എകെ ബാലന് മത്സരിച്ചേക്കില്ലെന്നും പകരം എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ പരിഗണിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന് പദ്ധതിയുടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്.
2011 മുതല്‍ എകെ ബാലന് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന് വിജയിച്ചത്.
കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധാകന് രഞ്ജിത്ത് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റിങ് എംഎല്‍എ എ പ്രദീപ് കുമാറിന് തന്നെയാണ് സാധ്യത. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നല്കാന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടും.
കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് സീറ്റില്‍ മത്സരിക്കാന്‍ രഞ്ജിത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടി പറയുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്ന് രഞ്ജിത്ത് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പ്രദീപ് കുമാറിനെ ഒരിക്കല്‍ക്കൂടി പരിഗണിക്കണമെന്ന കാര്യം ആലോചിക്കുന്നത്. കോഴിക്കോട് നോര്‍ത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രദീപ് കുമാറിന് ഒരു അവസരംകൂടി നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.