Top

തോല്‍വി അംഗീകരിച്ച് പികെ ഫിറോസ്; ‘കൂടെ നിന്നവര്‍ക്ക് നന്ദി’

തവനൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പികെ ഫിറോസ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പികെ ഫിറോസിന്റെ പ്രതികരണം.‘താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം. സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. ആയിരത്തില്‍ താഴെയാണ് അബ്ദുറഹ്മാന്റെ ഭൂരിപക്ഷം. തൃത്താലയിലും തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം രംഗത്തെത്തി. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. […]

2 May 2021 4:12 AM GMT

തോല്‍വി അംഗീകരിച്ച് പികെ ഫിറോസ്; ‘കൂടെ നിന്നവര്‍ക്ക് നന്ദി’
X

തവനൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പികെ ഫിറോസ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പികെ ഫിറോസിന്റെ പ്രതികരണം.
‘താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം.

താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു.

Posted by PK Firos on Sunday, May 2, 2021

സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. ആയിരത്തില്‍ താഴെയാണ് അബ്ദുറഹ്മാന്റെ ഭൂരിപക്ഷം. തൃത്താലയിലും തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം രംഗത്തെത്തി. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. തൃത്താലയില്‍ എല്‍ഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നിലവില്‍.

അതേസമയം നിലമ്പൂരില്‍ എംഎല്‍എ പിവി അന്‍വര്‍ വിജയം ഉറപ്പിച്ചു. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് പിവി അന്‍വറിനുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശായിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Next Story