Top

പികെ ബിജു നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്; ഒപ്പം എംബി രാജേഷും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പികെ ബിജു. കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്. സിപിഐഎം ശക്തികേന്ദ്രമായ ആലത്തൂരില്‍ നിന്നും രണ്ട് തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പൈട്ട പികെ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു. പികെ ബിജുവിന് ആലത്തൂരില്‍ തോറ്റത് കനത്ത തിരിച്ചടിയായിരുന്നു. ഇതേ സാഹചര്യമാണ് എംബി രാജേഷിന് മുന്നിലും തെളിയുന്നത്. എംബി രാജേഷ് ഇത്തവണ മലമ്പുഴയില്‍ നിന്നോ തൃത്താലയില്‍ നിന്നോ മത്സരിച്ചേക്കും. എംബി രാജേഷിനും […]

17 Jan 2021 8:17 PM GMT

പികെ ബിജു നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്; ഒപ്പം എംബി രാജേഷും
X

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പികെ ബിജു. കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്.

സിപിഐഎം ശക്തികേന്ദ്രമായ ആലത്തൂരില്‍ നിന്നും രണ്ട് തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പൈട്ട പികെ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു. പികെ ബിജുവിന് ആലത്തൂരില്‍ തോറ്റത് കനത്ത തിരിച്ചടിയായിരുന്നു.

ഇതേ സാഹചര്യമാണ് എംബി രാജേഷിന് മുന്നിലും തെളിയുന്നത്. എംബി രാജേഷ് ഇത്തവണ മലമ്പുഴയില്‍ നിന്നോ തൃത്താലയില്‍ നിന്നോ മത്സരിച്ചേക്കും. എംബി രാജേഷിനും സ്വന്തം മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു. 2009 മുതല്‍ തുടര്‍ച്ചയായി പാലക്കാട് സീറ്റില്‍ നിന്നും വിജയിച്ച എംബി രാജേ് 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠനോട് പരാജയപ്പെടുകയായിരുന്നു. ചെറിയവോട്ടിന്റെ വ്യത്യാസത്തില്‍ നേരിട്ട തോല്‍വി വലിയ തിരിച്ചടിയായിരുന്നു.

2014 ല്‍ എംപി വീരേന്ദ്രകുമാറിനെതിരെ മണ്ഡലത്തില്‍ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇത്തവണ വിടി ബല്‍റാമിന്റെ മണ്ഡലം പിടിച്ചെടുക്കുകയാണ് എംബി രാജേഷിലൂടെ സിപിഐഎം ലക്ഷ്യം. എം സ്വരാജിന്റെയും എംബി രാജേഷിന്റെയും പേരാണ് പല ചര്‍ച്ചകള്‍ക്കിടയിലും ഉയര്‍ന്നു കേട്ടിരുന്നത്.

തൃപ്പൂണിത്തുറ മണ്ഡലം വിട്ട് എം സ്വരാജ് തൃത്താലയില്‍ മത്സരിക്കാനുള്ള സാധ്യത ഇപ്പോഴില്ല. അതിനാല്‍ എംബി രാജേഷിന്റെ പേരാണ് ഇപ്പോള്‍ മണ്ഡലത്തില്‍ സജീവം. അതിനുള്ള സാധ്യതയും പാര്‍ട്ടി വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചാര്‍ജാണ് എംബി രാജേഷിനുണ്ടായിരുന്നത്.

Next Story