Top

ജോസഫ് വിട്ടുവീഴ്ച്ച ചെയ്‌തേ പറ്റൂവെന്ന് യുഡിഎഫ്; 11 സീറ്റെന്ന ആവശ്യത്തില്‍ വിടാതെ ഉറച്ച് ജോസഫ്; തീരുമാനമായില്ല

അതേസമയം തർക്കങ്ങൾ ഇല്ലെന്നും ചർച്ച തുടരുമെന്നും ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു.

5 March 2021 11:23 AM GMT

ജോസഫ് വിട്ടുവീഴ്ച്ച ചെയ്‌തേ പറ്റൂവെന്ന് യുഡിഎഫ്; 11 സീറ്റെന്ന ആവശ്യത്തില്‍ വിടാതെ ഉറച്ച് ജോസഫ്; തീരുമാനമായില്ല
X

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമയുള്ള സീറ്റ് വിഭജന ചർച്ച തീരുമാനം ആകാതെ പിരിഞ്ഞു. ജോസഫ് വിട്ടുവീഴ്ച്ച ചെയ്‌തേ മതിയാകൂവെന്ന് യുഡിഎഫ് അറിയിച്ചെങ്കിലും ജോസഫ് വിഭാഗം അയയാന്‍ തയ്യാറായില്ല. ജോസഫ് വിട്ടുവീഴ്ച്ച ചെയ്‌തേ മതിയാകൂവെന്ന് യുഡിഎഫ് അറിയിച്ചെങ്കിലും ജോസഫ് വിഭാഗം അയയാന്‍ തയ്യാറായില്ല. രണ്ട് പ്രാവശ്യത്തിലധികം മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി യോഗത്തിന്റെ തീരുമാനം. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തും.

അതേസമയം തർക്കങ്ങൾ ഇല്ലെന്നും ചർച്ച തുടരുമെന്നും ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു. പതിനൊന്ന്‌ സീറ്റെന്ന ആവശ്യത്തിൽകേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. ഒമ്പതു സീറ്റിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഏറ്റുമാനൂർ വേണമെന്ന് ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോൺഗ്രസ് തള്ളി.

മൂവാറ്റുപുഴ ലഭിച്ചാൽ 9 സീറ്റിൽ വിട്ടുവീഴ്ചക്ക് ജോസഫ് വിഭാഗം തയ്യാറാകുമെന്നാണ് സൂചന. പക്ഷേ ഈക്കാര്യത്തിൽ കോൺഗ്രസ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ പിജെ ജോസഫ്ഫിന്റെ അസാന്നിധ്യത്തിലാണ് ചർച്ച നടന്നത്. അതേസമയം ആദ്യം സീറ്റ് വിഭജനത്തിൽ തർക്കം ഇല്ലെന്നും ചർച്ച തുടരുമെന്നും ജോസഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കി.

എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്ന് കോൺഗ്രസ് നേതൃത്വം ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ്, RSP ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി നേരത്തെ തന്നെ സീറ്റ് ധാരണയായിട്ടുണ്ട്. മൂന്നു സീറ്റുകളാണ് ലീഗിന് അധികമായി നൽകിയത്. ഇതിൽ ചേലക്കര മണ്ഡലം മാറ്റി നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവമ്പാടിയിൽ സിഎംപി നേതാവ് സി പി ജോണിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കണമെന്ന കോൺഗ്രസ് നിർദ്ദേശം മുസ്ലിം ലീഗ് അംഗീകരിച്ചേക്കും എന്നാണ് സൂചന. ആറ്റിങ്ങൽ മാറ്റി നൽകണമെന്ന ആർഎസ്പിയുടെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചിട്ടില്ല.

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരുന്നു. 50 ശതമാനത്തില്‍ അധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു. രണ്ടിലധികം തവണ തുടര്‍ച്ചയായി മത്സരിച്ചു പരാജയപ്പെട്ടവര്‍ക്ക് സീറ്റില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവര്‍ക്കും സീറ്റില്ല. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Next Story