അടിതുടങ്ങി; തോല്‍വിയില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തി ജോസഫ്
എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് പോകുമെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തേല്‍വിയില്‍ യുഡിഎഫിനെ അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ പാളിച്ചകള്‍ യുഡിഎഫ് പരിഹരിച്ചില്ലെന്ന് ജോസഫ് തുറന്നടിച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ബലാബലത്തില്‍ വലിയ നഷ്ടമൊന്നും സംഭവിച്ചില്ലെന്നും പരസ്പരം മത്സരിച്ച നാലില്‍ രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. പാലായില്‍ മാണി സി കാപ്പന് നേടിയ വിജയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു. പാലായില്‍ […]

എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് പോകുമെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തേല്‍വിയില്‍ യുഡിഎഫിനെ അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ പാളിച്ചകള്‍ യുഡിഎഫ് പരിഹരിച്ചില്ലെന്ന് ജോസഫ് തുറന്നടിച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ബലാബലത്തില്‍ വലിയ നഷ്ടമൊന്നും സംഭവിച്ചില്ലെന്നും പരസ്പരം മത്സരിച്ച നാലില്‍ രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. പാലായില്‍ മാണി സി കാപ്പന് നേടിയ വിജയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.
പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെ 11000 ല്‍പരം വോട്ടിനാണ് മാണി സി കാപ്പന് വിജയിച്ചത്.രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പാല. സ്വന്തം പഞ്ചായത്തില്‍ പോലും ജോസ് കെ മാണി രണ്ടാം സ്ഥാനത്തായിരുന്നു.
ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചത്. നിലവില്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്.
പാലായില്‍ ജയം ഉറപ്പാണെന്ന് നേരത്തെ തന്നെ മാണി സി കാപ്പന് ഇന്നലെ വ്യക്തമാക്കിയിരുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ വിജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രഖ്യാപനം. പാലായില്‍ ഉറപ്പായും വിജയിക്കുമെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കാപ്പന് രംഗത്തെത്തിയത്.